മാധ്യമ പ്രവര്‍ത്തനത്തില്‍ അന്വേഷണാത്മകതക്ക് ഊന്നല്‍ നല്‍കണം: ശശികുമാര്‍
കോഴിക്കോട്: അന്വേഷണാത്മകവും കൗതുകകരവുമായ കാര്യങ്ങള്‍ക്കാണ് മാധ്യമ പ്രവര്‍ത്തന മേഖലയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാര്‍. സരോവരം ബയോപാര്‍ക്കിന് സമീപം നടക്കുന്ന മലബാര്‍ കാര്‍ണിവലില്‍ ഒ.കെ ജോണിയുടെ 'സൈലന്റ് സ്‌ക്രീം' പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിസാര വസ്തുതകള്‍ കൊണ്ട് വാര്‍ത്തയുണ്ടാക്കുമ്പോള്‍ അവയ്ക്ക് ആഴമുണ്ടാവണമെന്നില്ല.
വസ്തുനിഷ്ടതകളില്‍ നിന്നും വ്യതിചലിച്ചാല്‍ ഭൂതവും വര്‍ത്തമാനവുമില്ലാത്ത ഒരു വാര്‍ത്തയായി അത് അവശേഷിക്കും. പൈങ്കിളി മാധ്യമ പ്രവര്‍ത്തത്തിനാണ് സമൂഹത്തില്‍ ഇന്ന് കൂടുതല്‍ സ്വീകാര്യത കിട്ടുന്നതെന്നത് വസ്തുതയാണ്. സമൂഹവും സംസ്‌കാരവും ചേരുമ്പോഴാണ് മാധ്യമ പ്രവര്‍ത്തനം സ്വീകാര്യയോഗ്യമാവുന്നത്. വൈവിധ്യമുള്ള വസ്തുതകള്‍ക്ക് മാധ്യമ പ്രവര്‍ത്തനത്തില്‍ സ്ഥാനം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമൂഹത്തിന് മുന്നില്‍ നമ്മെ പരാജയപ്പെടുത്താവുന്ന സംഭവമാണ് ഇന്ന് നടന്നു കൊണ്ടിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ കൊട്ടിഘോഷിക്കേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ.എം.കെ മുനീര്‍ എം.എല്‍.എ അധ്യക്ഷനായി. ദീദി ദാമോദരന്‍ ആദ്യ കോപ്പി ഏറ്റുവാങ്ങി. അനിത മേനോന്‍, ഗിരീഷ് കാക്കൂര്‍, അര്‍ഷാദ് ബത്തേരി സംസാരിച്ചു.
ശേഷം സിന്ധു പ്രേംകുമാറും ആദില്‍ അത്തുവും ചേര്‍ന്നവതരിപ്പിച്ച മലബാര്‍ ഇശലും അരങ്ങേറി. ഇന്ന് വൈകിട്ട് നടക്കുന്ന ചടങ്ങില്‍ കെ.വേണുവിന്റെ 'ഇന്ത്യന്‍ ജനാധിപത്യത്തിന്റ െഗതിവിഗതികള്‍' പുസ്തകവും പി.സക്കീര്‍ ഹുസൈന്‍ എഡിറ്റ് ചെയ്ത 'കോഴിക്കോട്: ഒരോര്‍മ പുസ്തകത്തിന്റെയും' പ്രകാശനം നടക്കും. നടന്‍ ജയസൂര്യ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."