പിഞ്ചുകുഞ്ഞ് കളിപ്പാട്ടത്തിലെ ബാറ്ററി വിഴുങ്ങി; അഞ്ചു മണിക്കൂറിനു ശേഷം അത്ഭുതകരമായ രക്ഷപ്പെടല്‍
റിയാദ്: ഒരു വയസുകാരന് വിഴുങ്ങിയ കളിപ്പാട്ട ബാറ്ററി അഞ്ചു മണിക്കൂറിനു ശേഷം പുറത്തെടുത്തു കുഞ്ഞിനെ രക്ഷപ്പെടുത്തി.
യു എ ഇ യിലാണ് കഴിഞ്ഞ ദിവസം ഓപ്പറേഷനിലൂടെ ബാറ്ററി പുറത്തെടുത്തു കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. അന്നനാളത്തില്‍ കുടുങ്ങിയ ബാറ്ററി അതി സാഹസികമായാണ് ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. യു എ ഇ യിലെ റാസല്‍ ഖൈമയില്‍ കളിക്കിടെ കളിപ്പാട്ടത്തില്‍ ഉണ്ടായിരുന്ന ബാറ്ററി കുട്ടി വിഴുങ്ങുകയായിരുന്നു.
അസാധാരണമായി കുട്ടി ചര്ദിക്കാനും മറ്റു അസ്വസ്ഥതകളും പ്രകടിപ്പിക്കാനും തുടങ്ങിയപ്പോഴും ഇത്തരം ഒരു സംഭവം മാതാപിതാക്കളോ കുടുംബാംഗങ്ങളോ അറിഞ്ഞിരുന്നില്ല. ഒടുവില്‍ ആശുപത്രിയിലെത്തി ആദ്യഘട്ട പരിശോധനയിലും കാര്യമായ തകരാറുകള്‍ കണ്ടെത്താനും കഴിഞില്ല. പക്ഷെ അസ്വസ്ഥതകള്‍ കൂടി വന്നപ്പോള്‍ നടത്തിയ എക്സറേ പരിശോധനയിലാണ് കൂട്ടിയുടെ അന്നനാളത്തില്‍ അസാധാരണ വലിപ്പത്തിലുള്ള ഒരു സാധനം കണ്ടെത്തിയത്. ഉടന്‍ തന്നെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കുകയും 1.5 വലിപ്പമുള്ള ബാറ്ററി പുറത്തെടുക്കുയാനുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."