കള്ള്ഷാപ്പ് മാറ്റി സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തില്‍
മാനന്തവാടി: എടവക പഞ്ചായത്തിലെ പായോട് പ്രവര്‍ത്തിച്ചിരുന്ന കള്ള്ഷാപ്പ് കൂടുതല്‍ ജനവാസമുള്ളിടത്തേക്ക് മാറ്റുന്നതിനെതിരെ നാട്ടുകാര്‍ പ്രക്ഷോപത്തില്‍.
പായോട് ജലനിധി കിണറിന് സമീപത്തെ കണകര്ണ്ഡംകൊല്ലി റോഡിനരികില്‍ വയല്‍ മണ്ണിട്ട് നികത്തിയസ്ഥലത്ത് ഷെഡ് കെട്ടി മാറ്റി സ്ഥാപിക്കാനാണ് ശ്രമം.നിരവധി കര്‍ഷക കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലവും ആദിവാസി കോളനിയിലേക്കുള്ള വഴിയുമാണിത്. ഗവ കോളജ്, പി.കെ കാളന് മെമ്മോറിയല്‍ കോളജ്, മാനന്തവാടി ജി.വി.എച്ച്.എസ്.എസിലേക്കുമുളള വിദ്യാര്‍ഥികള്‍ നടന്ന് പോകുന്ന ഈ വഴിയിലാണ് ഷാപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്.സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ സൂചനാ സമരം ഫാ. ബിജു തൊണ്ടിപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഷിബു കുരിശിങ്കല്‍ അധ്യക്ഷനായി. യു.എ പൗലോസ്, സി അഖില്‍ പ്രേം, ജില്‍സണ്‍ തൂപ്പുങ്കര, വിനോദ് തോട്ടത്തില്‍, ഷില്‍സണ്‍ കോകണ്ടത്തില്‍, സി.പി ശശി, ഡെന്നി ആര്യപ്പിള്ളില്‍, സിസ്റ്റര്‍ റ്റിജി, റെനീഷ് ആര്യപ്പിള്ളില്‍, മാനന്തവാടി രൂപതാ മദ്യവിരുദ്ധ സമിതി ഡയറക്റ്റര്‍ ഫാ. സണ്ണി മഠത്തില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."