ഗ്യാസ് സിലിണ്ടറില്‍ നിന്നും തീ പടര്‍ന്ന് നാലുപേര്‍ക്ക് പൊള്ളലേറ്റു
സുല്‍ത്താന്‍ ബത്തേരി: ഗ്യാസ് സിലിണ്ടറില്‍ നിന്നും തീ പടര്‍ന്ന് നാലുപേര്‍ക്ക് പൊള്ളലേറ്റു.
ബത്തേരി പള്ളിക്കണ്ടി വട്ടംകണ്ടത്തില്‍ മുഹമ്മദാലി(45), ഭാര്യ സുലൈഖ(35), ഇവരുടെ ടീഷോപ്പിലേക്ക് സാധനം കൊണ്ടുവരുന്നതിനായി എത്തിയ ഡ്രൈവര്‍ മനോജ്, സഹായി വിനോദ് എന്നിവര്‍ക്കാണ് പൊള്ളലേറ്റു.
ഇതില്‍ സാരമായി പൊള്ളലേറ്റ മുഹമ്മദാലി, ഭാര്യ സുലൈഖ എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ 10.30ഓടെയാണ് അപകടം.
ഒന്നാംക്ലാസ് പ്രവേശനത്തിന് കുട്ടികള്‍ക്ക് പീഡനം: സ്‌കൂളിനെ ബഹിഷ്‌കരിക്കണമെന്ന് കെ.എസ്.ടി.എ
കല്‍പ്പറ്റ: ഒന്നാംക്ലാസ് പ്രവേശനം തേടിയെത്തിയ കുട്ടികളെ അടച്ചിട്ട മുറിയില്‍ എഴുത്ത് പരീക്ഷക്കും കൂടിക്കാഴ്ചക്കും വിധേയരാക്കി പീഡിപ്പിച്ച വിദ്യാലയത്തെ രക്ഷിതാക്കള്‍ ബഹിഷ്‌ക്കരിക്കണമെന്ന് കെ.എസ്.ടി.എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
വിദ്യഭ്യാസ അവകാശ നിയമത്തെ നോക്കുകുത്തിയാക്കി ഇത്തരം വിദ്യാലയങ്ങളില്‍ കുട്ടികളോട് ക്രൂരത കാണിക്കുന്ന സംഭവത്തില്‍ വിദ്യാഭ്യാസവകുപ്പും സംസ്ഥാന ബാലവകാശ കമ്മിഷനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പൊതു വിദ്യഭ്യാസ സംരക്ഷണയജ്ഞം വഴി കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ ഏര്‍പ്പെടുത്തുന്ന ആധുനിക അക്കാദമിക് സൗകര്യങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിന് പ്രചാരണ പരിപാടികള്‍ ആരംഭിക്കാനും യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് പി.ജെ സെബാസ്റ്റ്യന്‍ അധ്യക്ഷനായി. എന്‍.എ വിജയകുമാര്‍, വി.എ ദേവകി, പി.ജെ ബിനേഷ്, പി.വി ജെയിംസ്, ടി.കെ ബിനോയ്, എം.വി ഓമന സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."