അനധികൃത താമസം: സഊദിയില്‍ നിന്നു നാടുകടത്തിയത് ഏഴു ലക്ഷത്തോളം വിദേശികളെ
റിയാദ്: പൊതുമാപ്പിന് ശേഷം പിടികൂടിയവരില്‍ ഏഴു ലക്ഷത്തോളം പേരെ നാട് കടത്തി. 2017 നവംബര്‍ 15 മുതല്‍ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. ഇക്കാലയളവില്‍ ഇതുവരെ പിടികൂടിയ അനധികൃത താമസക്കാരുടെ എണ്ണം 27 ലക്ഷം കവിഞ്ഞതായി സഊദി ആഭ്യന്തര മ ത്രാലയം അറിയിച്ചു.
വിവിധ പ്രവിശ്യകളില്‍ സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകളില്‍ പിടിയിലായ 27,48,020 നിയമ ലംഘകരില്‍ 21,41,312 പേര്‍ ഇഖാമ നിയമ ലംഘകരും 1,86,040 പേര്‍ നുഴഞ്ഞു കയറ്റക്കാരും 4,20,668 പേര്‍ തൊഴില്‍ നിയമ ലംഘകരുമാണ്.
ഒരു വര്‍ഷത്തിനിടെ 6,94,150 നിയമ ലംഘകരെ സ്വദേശങ്ങളിലേക്ക് നാടു കടത്തി. 4,14,962 പേര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചു. യാത്രാ രേഖകളും തിരിച്ചറിയല്‍ രേഖകളുമില്ലാത്ത 3,75,392 പേര്‍ക്ക് താല്‍ക്കാലിക യാത്രാ രേഖകള്‍ ലഭ്യമാക്കുന്നതിന് എംബസികളുമായും കോണ്‍സുലേറ്റുകളുമായും സഹകരിച്ച് നടപടികളെടുത്തു. 4,67,590 പേര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് നടപടികള്‍ സ്വീകരിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."