HOME
DETAILS

കുടിയേറ്റത്തൊഴിലാളികളുമായി സംസാരിച്ചും  വാഹനമേര്‍പ്പെടുത്തിയും രാഹുല്‍ ഗാന്ധി

  
backup
May 17 2020 | 05:05 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%af%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81-5
 
 
തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പൊലിസ് 
ന്യൂഡല്‍ഹി: ജോലിയില്ലാതെയും ഭക്ഷണം ലഭിക്കാതെയും നാട്ടിലേക്ക് പലായനംചെയ്യുന്ന കുടിയേറ്റത്തൊഴിലാളികളുമായി സംസാരിച്ചും അവര്‍ക്ക് നാട്ടിലെത്താനുള്ള വാഹന സൗകര്യമേര്‍പ്പെടുത്തിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 
ഇന്നലെ ഡല്‍ഹി സുഖ്‌ദേവ് വിഹാറിലെ ഫ്‌ളൈ ഓവറിനടുത്താണ് രാഹുല്‍ കുടിയേറ്റത്തൊഴിലാളികളുമായി സംസാരിക്കാനെത്തിയത്. ഇതിനു പിന്നാലെ രാഹുലുമായി സംസാരിച്ച തൊഴിലാളികളില്‍ ചിലരെ ഡല്‍ഹി പോലിസ് കസ്റ്റഡിയിലെടുക്കുത്തു. 
ഹരിയാനയില്‍ നിന്ന് ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്ക് നടന്നുകൊണ്ടിരിക്കുന്ന കുടിയേറ്റത്തൊഴിലാളികള്‍ വിശ്രമിക്കുന്നിടത്തേക്കാണ് രാഹുല്‍ പൊടുന്നനെയെത്തിയത്. കുടിയേറ്റത്തൊഴിലാളികളില്‍ ചിലര്‍ക്ക് രാഹുല്‍ വാഹന സൗകര്യമൊരുക്കുകയും മറ്റു സഹായങ്ങള്‍ നല്‍കുകയും ചെയ്തു. 'രാഹുല്‍ ഗാന്ധി ഞങ്ങളെ കാണാന്‍ വന്നിരുന്നു. നമ്മുടെ ബുദ്ധിമുട്ടുകള്‍ എല്ലാം അദ്ദേഹം ചോദിച്ചു മനസിലാക്കി. ഞങ്ങള്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു. 50 ദിവസത്തോളമായി ജോലിയില്ല. എല്ലാത്തിനും പരിഹാരം കാണാന്‍ എന്തെങ്കിലും ചെയ്യുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ആരെങ്കിലും ഞങ്ങളെ കാണാന്‍ എത്തിയതില്‍ അതീവ സന്തോഷം. പറയുന്നത് കേള്‍ക്കാനെങ്കിലും ആളുണ്ടായല്ലോ' മഹേഷ്‌കുമാര്‍ എന്ന തൊഴിലാളി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.  രാഹുല്‍ തങ്ങള്‍ക്ക് നാട്ടിലേക്ക് പോകാന്‍ വാഹനം ബുക്ക് ചെയ്തു തന്നതായും ഭക്ഷണവും വെള്ളവും തന്നുവെന്നും മറ്റൊരു കുടിയേറ്റത്തൊഴിലാളി പറഞ്ഞു. 
രാഹുല്‍ സംസാരിച്ചതിന് പിന്നാലെയാണ് പോലിസെത്തി അവരില്‍ ചിലരെ കസ്റ്റഡിയിലെടുത്തത്. ഇവരെ തടവില്‍ പാര്‍പ്പിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു. ഹരിയാനയിലെ അംബാലയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലേക്ക് നടക്കുകയായിരുന്ന ഒരു കൂട്ടം തൊഴിലാളികളെയാണ് ഡല്‍ഹി പൊലിസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഡല്‍ഹി പൊലിസ് ഇത് നിഷേധിച്ചു. 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  19 minutes ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  27 minutes ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  34 minutes ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  42 minutes ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  an hour ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  an hour ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  2 hours ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  2 hours ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  2 hours ago