കോടതി വിധിയുണ്ടായിട്ടും സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റിന് ചുമതലയേല്‍ക്കാനായില്ല
കാക്കനാട്:ജില്ലാ ബാങ്ക് ഭരണസമിതിയെ പിരിച്ചുവിട്ട സര്‍ക്കാര്‍ ജില്ലാ ജോയിന്റ് രജിസ്ട്രാറെ അഡ്മിനിട്രേറ്ററാക്കി ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതിനാല്‍ കോടതി വിധിയുമായി വന്ന മുന്‍ പ്രസിഡന്റിന് ചുമതലയേല്‍ക്കാനായില്ല. ബാങ്ക് മുന്‍ പ്രസിഡന്റ് എന്‍.പി പൗലോസിനാണ് ചുമതലയേല്‍ക്കാനാവാതെ മടങ്ങേണ്ടി വന്നത്.
മുന്‍ പ്രസിഡന്റ് ചുമതയേല്‍ക്കാന്‍ എത്തുന്നതിന് തൊട്ട് മുമ്പ് സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ എം.എസ് ലൈല ബാങ്കിലെത്തി ചുമലയേറ്റിരുന്നു.സംസ്ഥാനത്തൊട്ടാകെ ജില്ല സഹകരണ ബാങ്ക് ഭരണസമിതികളെ പിരിച്ചുവിട്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് ഇവിടെയും ജോയിന്റ് രജിസ്ട്രാര്‍ അഡ്മിനിട്രേറ്ററായി ചുമലയേറ്റതെന്ന് ബാങ്ക് ജനറല്‍ മാനേജര്‍ വ്യക്തമാക്കി.
ആദ്യ കോടതി ഉത്തരവ് നടപ്പിലാക്കണമെന്ന്് ആവശ്യപ്പെട്ട് രണ്ടാമത് ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചാണ് അനുകൂല വിധി നേടിയതെങ്കിലും സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതാണ് മുന്‍ പ്രസിഡന്റിനും സംഘത്തിനും വീണ്ടും തിരിച്ചടിയായത്. ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മുന്‍ പ്രസിഡന്റിനോട് ചുമലയേല്‍ക്കാന്‍ വെള്ളിയാഴ്ച ബാങ്ക് ജനറല്‍ മാനേജര്‍ അറിയിച്ചിരുന്നു. ഇതനുസരിച്ച് ഉച്ചക്ക് ഒന്നരയോടെ മുന്‍ പ്രസിഡന്റും നാല് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും എത്തിയെങ്കിലും അരമണിക്കൂര്‍ മുമ്പെത്തിയ ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ബാങ്ക് അഡ്മിനിട്രേറ്ററായി ചുമലയേല്‍ക്കുകയായിരുന്നു.
രണ്ട് കോടതി ഉത്തരവുകളും സര്‍ക്കാറിന് എതിരായ സാഹചര്യത്തിലാണ് അഡ്മിനിട്രേറ്റീവ് ഭരണത്തിനു സര്‍ക്കാര്‍ മുതിര്‍ന്നതെന്ന് എന്‍.പി.പൗലോസ് പറഞ്ഞു. യു.ഡി.എഫ് നേതൃത്വത്തിലുണ്ടായിരുന്ന എറണാകുളം ജില്ലാ സഹകരണ ബാങ്ക് ഭരണസമിതിയെ കഴിഞ്ഞ ഫെബ്രുവരി 18 നാണ് ക്വാറം ഇല്ലെന്ന കാരണത്താല്‍ സഹകരണ സംഘം രജിസ്ട്രാര്‍ പിരിച്ചുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."