ഖത്തര്‍ കെ.എം.സി.സി കാരുണ്യഭവനം താക്കോല്‍ ദാനം നടത്തി
പയ്യോളി: ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗിന്റെ മുഖമുദ്ര ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണെന്ന് കേരള വഖ്ഫ് ബോര്‍ഡ് ചെയര്മാന് പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍.
ഖത്തര്‍ കെ.എം.സി.സി പയോളി മുന്‍സിപ്പല്‍ കമ്മിറ്റി കോട്ടക്കല്‍ സൗത്തില്‍ നിര്‍മിച്ചു നല്കിയ കാരുണ്യഭവനം കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍മാണ കമ്മിറ്റി ചെയര്മാന് നിഹ്മതുള്ള കോട്ടക്കല്‍ അധ്യക്ഷനായി.
എം.എസ്.എഫ് ദേശീയ ഉപാധ്യക്ഷ അഡ്വ. ഫാത്തിമ തഹ്ലിയ, വനിതാ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. കുല്‍സു, പ്രവാസി ലീഗ് സംസ്ഥാന അധ്യക്ഷന്‍ എസ്.വി അബ്ദുല്ല, കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറിമാരായ റഷീദ് വെങ്ങളം, സി.കെ.വി യൂസഫ്, കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ മഠത്തില്‍ അബ്ദുറഹ്മാന്, പയോളി മുന്‍സിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റ് പി. അഷറഫ്, മാപ്പിളപ്പാട്ടു ഗായകന് താജുദ്ധീന്‍ വടകര, ലീഗ് പ്രസിഡന്റ് എം.എ അബ്ദുല്ല സംസാരിച്ചു.
കോര്‍ഡിനേറ്റര്‍ നിസാര്‍ പയലന്‍ സ്വാഗതവും, ശാഖാ ലീഗ് സെക്രട്ടറി സി.ടി അബ്ദുറഹ്മാന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."