HOME
DETAILS
MAL
കാലാവസ്ഥാ നിരീക്ഷണം: സര്‍ക്കാര്‍ സ്വകാര്യ ഏജന്‍സികളുടെ സഹായം തേടും
backup
May 17 2020 | 05:05 AM
തിരുവനന്തപുരം: സംസ്ഥാനത്തെ കാലാവസ്ഥാ നിരീക്ഷണത്തിന് സ്വകാര്യ ഏജന്‍സികളുടെ സഹായംതേടാന് സര്‍ക്കാര്‍ തീരുമാനം. നാല് സ്വകാര്യ കമ്പനികളെ ഇതിനായി ഏര്‍പ്പെടുത്തി. ഓഖിയുണ്ടായപ്പോഴും പ്രളയസമയത്തും കാലാവസ്ഥാ നിരീക്ഷണത്തിന് സ്വകാര്യ ഏജന്‍സികളുടെ സഹായം തേടുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു.
ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് പത്തു ശതമാനം തുക ചെലവഴിച്ച് സ്കൈമെറ്റ്, ഐ.ബി.എം വെതര്‍, എര്‍ത്ത് നെറ്റ്വര്ക്സ്, വിന്‍ഡി എന്നീ കമ്പനികളെ നിയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
കഴിഞ്ഞദിവസം ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗമാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തെ മറികടന്ന് സ്വന്തംനിലയില്‍ പ്രവചനത്തിന് തീരുമാനിച്ചത്. താലൂക്ക് അടിസ്ഥാനത്തിലുള്ള കാലാവസ്ഥാ പ്രവചനത്തിനായാണ് സ്വകാര്യ ഏജന്‍സികളുടെ സഹായം തേടുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."