HOME
DETAILS
MAL
ഡല്‍ഹി ജയിലില്‍ 15 തടവുകാര്‍ക്ക് കൊവിഡ്
backup
May 17 2020 | 05:05 AM
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ രോഹിണി ജയിലില്‍ കൂടുതല്‍ തടവുകാര്‍ക്ക് കൊവിഡ്. 15 തടവുകാര്‍ക്കും ജയില്‍ വാര്‍ഡനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുന്‍പ് ഇതേ ജയിലില്‍ കൊവിഡ് സ്ഥിരീകരിച്ചയാളുടെ സഹതടവുകാര്‍ക്കാണ് ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ആദ്യത്തെയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
കൊവിഡ് സ്ഥിരീകരിക്കുന്നതിന് മുന്‍പ് ഇയാളെ മറ്റ് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ദീന്‍ദയാല്‍ ഉപാധ്യായ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്നും ആശുപത്രിയില്‍ നിന്ന് വന്ന ശേഷമാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതെന്നുമാണ് വിവരം. ഇതേ തുടര്‍ന്നാണ് ജയിലില്‍ കൂടുതല്‍ പേര്‍ക്ക് കൊവിഡ് പരിശോധന നടത്തിയതെന്ന് ജയില്‍ ഡി.ജി.പി സന്ദീപ് ഗോയല്‍ പറഞ്ഞു.
അതേസമയം ഇവര്‍ക്കാര്‍ക്കും പ്രകടമായ കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇയാളുടെ സഹതടവുകാരായ 19 പേര്‍ക്ക് കൊവിഡ് പരിശോധന നടത്തിയപ്പോഴാണ് 15 പേര്‍ക്ക് രോഗബാധ കണ്ടെത്തിയത്. ഒരു ബാരക്കിലാണ് ഇവരെല്ലാവരും തടവില്‍ കഴിഞ്ഞിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."