ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്‌കാരം എറണാകുളത്തിന്
കാക്കനാട്: സംസ്ഥാനത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ സശാക്തീകരണ്‍ പുരസ്‌കാരം എറണാകുളം ജില്ലാ പഞ്ചായത്തിന്. അമ്പത് ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. വിദ്യാഭ്യാസ, ആരോഗ്യ, ക്ഷേമരംഗങ്ങളില്‍ ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ മാതൃകാപരമായ പദ്ധതികള്‍ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്. ലക്‌നൗവില്‍ ഏപ്രില്‍ 24ന് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രിയില്‍ നിന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍ പുരസ്‌കാരം ഏറ്റുവാങ്ങും.
201516 വര്‍ഷത്തെ വിദ്യാഭ്യാസ, ആരോഗ്യ, കൃഷി, ക്ഷീരവികസനം, സ്ത്രീ ശാക്തീകരണം, മാലിന്യ നിര്‍മാര്‍ജനം തുടങ്ങി ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ മാതൃകാപരമായ
പദ്ധതികള്‍ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്. അന്യമായിക്കൊണ്ടിരുന്ന നെല്‍ക്കൃഷി മടക്കിക്കൊണ്ടുവരാനും ജില്ലാ പഞ്ചായത്തിനായി.
കൂടാതെ എസ്‌സി, എസ്ടി കുട്ടികള്‍ക്ക് വിദേശ സര്‍വകലാശാലയില്‍ പഠനം, അവര്‍ക്ക് സൈക്കിള്‍ നല്‍കുന്ന പദ്ധതി, അന്ധര്‍ക്ക് സ്മാര്‍ട്ട് വൈറ്റ്‌കെയിന്‍, വികലാംഗര്‍ക്ക് അനായാസം എവിടെയും കയറിച്ചെല്ലാന്‍ കഴിയുന്ന ബാരിയര്‍ ഫ്രീ പദ്ധതി തുടങ്ങിയ അനേകം വൈവിധ്യങ്ങളായ പദ്ധതികള്‍ ആവിഷ്‌കരിച്ചു. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്‌കൂളുടെ മികച്ച രീതിയിലുള്ള പ്രവര്‍ത്തനം, ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളിലും മുന്നേറ്റം നടത്താനായി. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പള്ളിയുടെ കാലത്തെ പ്രവര്‍ത്തനവും അവാര്‍ഡ് നിര്‍ണയ സമിതി വിലയിരുത്തി.
യുഡിഎഫിന് മുന്‍തൂക്കമുണ്ടായിരുന്ന ഭരണസമിതിയില്‍ അംഗങ്ങളുടെ ഐക്യവും പിന്തുണയും വിലമതിക്കാനാവാത്തതായിരുന്നു. പ്രതിപക്ഷ അംഗങ്ങള്‍ പോലും ജനപ്രിയ പദ്ധതികള്‍ക്കു പിന്തുണ നല്‍കി. സാധാരണക്കാരും പാവപ്പെട്ടവരുമായ വലിയൊരു ജനവിഭാഗത്തിന് ആശ്വാസവും ആനുകൂല്യങ്ങളും പകര്‍ന്നു നല്‍കാന്‍ കഴിഞ്ഞത് എടുത്തുപറയത്തക്ക നേട്ടമാണെന്നും ഇതിനുള്ള അംഗീകാരമാണ് കേന്ദ്ര സര്‍ക്കാരിന്റെ സശാക്തീകരണ്‍ പുരസ്‌കാരമെന്നു പ്രസിഡന്റ് ആശാ സനല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."