ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചു
അമ്പലപ്പുഴ: ദേശീയപാതയ്ക്കരികിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കല്‍ ആരംഭിച്ചു. പ്രതിഷേധവുമായി വ്യാപാരികള്‍ രംഗത്തെത്തിയതോടെ ഒഴിപ്പിക്കല്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
പൊതുമരാമത്ത് വകുപ്പ് ദേശീയ പാതാ വിഭാഗം അമ്പലപ്പുഴ സെഷന്റെ നേതൃത്വത്തില്‍ നടന്ന ഒഴിപ്പിക്കല്‍ നടപടിയാണ് നിര്‍ത്തിവച്ചത്.
റോഡരുകുകളില്‍ അനധികൃത കൈയേറ്റം നടത്തിയവര്‍ക്ക് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.
നോട്ടീസ് ലഭിച്ചിട്ടും ഒഴിയാന്‍ തയാറാകാതിരുന്ന കച്ചവടക്കാരെയാണ് ഇന്നലെ ഒഴിപ്പിക്കല്‍ നടപടിക്ക് വിധേയമാക്കിയത്.
ജെ.സി.ബി., ടിപ്പര്‍ ലോറി എന്നിവയുമായി വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി ജംഗ്ഷനില്‍ ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചപ്പോള്‍ തന്നെ വ്യാപാരികള്‍ പ്രതിഷേധവുണായി രംഗത്തെത്തിയിരിന്നു. വഴിയോര കച്ചവട തൊഴിലാളി യൂനിയന്‍ (സി.ഐ.റ്റി.യു ) നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ഇതേതുടര്‍ന്ന് കൈയ്യേറ്റങ്ങള്‍ നീക്കം ചെയ്യാന്‍ 24 മണിക്കൂര്‍ കൂടി സമയം അനുവധിച്ചു. പിന്നീട് വഴിയോര കച്ചവടക്കാര്‍ കാക്കാഴത്ത് സ്ഥിതി ചെയ്യുന്ന പൊതുമരാമാത്ത് വകുപ്പ് ദേശീയ വിഭാഗം അസി.ഇന്ജിനീയറുടെ ഓഫിസിലേക്ക് പ്രധിഷേധ മാര്‍ച്ചും നടത്തി. യൂനിയന്‍ ജില്ലാ സെക്രട്ടറി സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ഷുക്കൂര്‍ അദ്ധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."