HOME
DETAILS
MAL
കരിപ്പൂരില്‍ അബൂദബി വിമാനമെത്തി; നാളെ ദോഹയില്‍നിന്ന്
backup
May 17 2020 | 05:05 AM
സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: കൊവിഡ് 19നെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്ന് കരിപ്പൂരിലേക്കുളള രണ്ടാംഘട്ട വിമാന സര്‍വിസുകള്‍ക്ക് തുടക്കമായി. ഇന്നലെ 125 പുരുഷന്മാരും 62 സ്ത്രീകളും ഉള്‍പ്പടെ 187 യാത്രക്കാരുമായി ആദ്യവിമാനം അബൂദബിയില്‍ നിന്നാണ് കരിപ്പൂരിലെത്തിയത്. ഉച്ചക്ക് 2.55ന് കരിപ്പൂരില്‍ നിന്ന് യാത്രക്കാരില്ലാതെ അബൂദബിയിലേക്ക് പുറപ്പെട്ട വിമാനം രാത്രി 11.30 ഓടെയാണ് തിരിച്ചെത്തിയത്. യാത്രക്കാരില്‍ 23 കുട്ടികളും 21 ഗര്‍ഭിണികളുമായിരുന്നു. 93 പേര് മലപ്പുറം ജില്ലക്കാരാണ്. കോഴിക്കോട് 51, കണ്ണൂര്‍ 13, പാലക്കാട് 16, വയനാട് ജില്ലയിലെ ഏഴുപേരും വിമാനത്തിലുണ്ടായിരുന്നു. അബൂദബിദാബി വിമാനമടക്കം രണ്ടാംഘട്ടത്തില്‍ കരിപ്പൂരിലേക്ക് ആറ് വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. നാളെ ദോഹയില്‍ നിന്ന് രാത്രി 10.20നാണ് രണ്ടാമത്തെ വിമാനം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. 19ന് രാത്രി 8.30ന് എയര്‍ഇന്ത്യ വിമാനം റിയാദില്‍ നിന്നെത്തും. 20ന് സലാലയില്‍ നിന്നും 21ന് വൈകുന്നേരം 4.25ന് മസ്ക്കത്തില്‍ നിന്ന് വിമാനമെത്തും. 23ന് ദുബൈയില്‍ നിന്നാണ് വിമാനമെത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."