വാതില്‍പ്പടി വിതരണം കാര്യക്ഷമമല്ല: റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോ.
കോഴിക്കോട്: സംസ്ഥാനത്ത് ഭക്ഷ്യ ഭദ്രതാ നിയമംവഴി നടപ്പിലാക്കിയ വാതില്‍പ്പടി വിതരണം കാര്യക്ഷമമല്ലെന്ന് ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്. പഴയ ഹോള്‍സെയില്‍ വ്യാപാരികളേക്കാള്‍ മോശമായ വിധത്തിലാണ് സംസ്ഥാനത്ത് ബഹുഭൂരിപക്ഷം താലൂക്കുകളിലും റേഷന്‍ ലഭിക്കുന്നതെന്ന് തൃശൂരില്‍ നടന്ന എ.കെ.ആര്.ആര്.ഡി.എ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ കുറ്റപ്പെടുത്തി.
റേഷന്മേഖലയിലെ സോഷ്യല്‍ ഓഡിറ്റിനെ സ്വാഗതം ചെയ്യുന്നു. കരാറുകാര്‍, എന്‍.എഫ്.എഫ്.എ ഗോഡൗണ്‍ ഉള്‍പ്പെടെ റേഷന്മേഖലയുമായി ബന്ധപ്പെട്ട എല്ലാം ഓഡിറ്റിന്റെ പരിധിയില്‍ കൊണ്ടുവരണം. ഒരുശതമാനത്തിന് താഴെ മാത്രം വരുന്ന റേഷന്‍വ്യാപാരികള്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് മൊത്തം വ്യാപാരികളെ കുറ്റക്കാരായി കാണുന്ന രീതി ഒഴിവാക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂര്‍ യോഗം ഉദ്ഘാടനം ചെയ്തു. ഇ. അബൂബക്കര്‍ ഹാജി അധ്യക്ഷനായി. ടി. മുഹമ്മദാലി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി. മോഹനന്‍പിള്ള, അഡ്വ.ജോണ്സണ് വിളവിനാല്‍, അബുഹാജി, മുഹമ്മദാലി സംസാരിച്ചു. പുതിയ ഭാരവാഹികളെ കൗണ്‍സില്‍ തിരഞ്ഞെടുത്തു. പ്രസിഡന്റ്: ജോണി നെല്ലൂര്‍, ജന. സെക്രട്ടറി: ടി. മുഹമ്മദാലി, ട്രഷറര്‍: ഇ. അബൂബക്കര്‍ ഹാജി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."