ബാണാസുര ഡാം റിസര്‍വോയറില്‍ മീന്‍ പിടിക്കുന്നതിന് വിലക്ക്
പടിഞ്ഞാറത്തറ: ഡാം റിസര്‍വൊയറില്‍ നിന്നുള്ള അനധികൃത മീന്‍ പിടിത്തത്തിനെതിരേ നടപടി ശക്തമാക്കി അധികൃതര്‍.
ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം റിസര്‍വോയറില്‍ നിന്ന് ആദിവാസികള്‍ മീന്‍ പിടിക്കുന്നത് അധികൃതര്‍ വിലക്കിയിരുന്നു. ഇതോടെ മീന്‍ പിടിച്ച് ഉപജീവനം നടത്തിയിരുന്ന പട്ടികവര്‍ഗ സൊസൈറ്റി അംഗങ്ങള്‍ ഉള്‍പെടെയുള്ള പ്രദേശവാസികളും അധികൃതരും തമ്മില്‍ തര്‍ക്കവുമുണ്ടായിരുന്നു. മീന്‍ പിടിച്ചതിന്റെ പേരില്‍ ഇവരുടെ മീന്‍ വലകള്‍ അധികൃതര്‍ നശിപ്പിച്ചതായും പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ അനധികൃതമായി റിസര്‍വോയറില്‍ സ്ഥാപിച്ച വലകള്‍ പിടിച്ചെടുത്ത് ആദിവാസികള്‍ക്ക് തന്നെ തിരിച്ചുനല്‍കിയെന്നാണ് അധികൃതരുടെ വിശദീകരണം. അടുത്ത ദിവസങ്ങളില്‍ കൊട്ടത്തോണി ഉള്‍പെടെയുള്ളവ പിടിച്ചെടുക്കുമെന്നും അനധികൃത മീന്‍ പിടിത്തം അനുവദിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. റിസര്‍വോയറില്‍ മീന്‍ പിടിക്കുന്നതിന് നിലവില്‍ ആരുമായും കെ.എസ്.ഇ.ബി കരാറില്‍ എര്‍പ്പെട്ടിട്ടില്ല. ഇക്കാര്യവും അപകട സാധ്യതയും ചൂണ്ടിക്കാട്ടിയായിരുന്നു അധികൃതരുടെ നടപടി. മീന്‍ പിടിക്കാന്‍ വിലക്ക് വന്നതോടെ മാങ്കോട് കോളനിക്കാരുടെ ഉപജീവനമാര്‍ഗവും ഇല്ലാതായിരിക്കുകയാണ്. അണയില്‍ നിന്നു മീന്‍ പിടിച്ചു വിറ്റാണ് ഇവര്‍ ഉപജീവനം നടത്തിയിരുന്നത്. ഇതിനെതിരെ ആരു തടസം പറഞ്ഞിരുന്നില്ല. രണ്ട് വര്‍ഷം മുമ്പ് സംഘം രൂപീകരിച്ചപ്പോള്‍ അതില്‍ അംഗമാവുകയും കുടുംബത്തിന് ഫിഷറീസ് വകുപ്പ് കൊട്ടത്തോണിയും മീന്‍ വില്‍ക്കാന്‍ പകുതി വിലക്ക് വാഹനവും നല്‍കിയിരുന്നു. വല വാങ്ങാനായി ഈവര്‍ഷം ഫണ്ടനുവദിക്കുമെന്നും അറിയിച്ചിരുന്നു.90 ഓളം പേര്‍ക്കാണ് ബാണാസുരയില്‍ നിന്നും മീന്‍ പിടിക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഡാം റിസര്‍വൊയറിലുണ്ടായ, നാല് പേരുടെ ജീവനപഹരിച്ച അപകടത്തിന് ശേഷം ഈ വര്‍ഷം കനത്ത സുരക്ഷക്കായിട്ടാണ് മുഴുവന്‍ മീന്‍ പിടുത്തവും തടസപ്പെടുത്തിയതെന്നാണ് ഡാം അധികൃതരുടെ വിശദീകരണം. കെ.എസ്.ഇ.ബിയുമായി ഫിഷറീസ് വകുപ്പ് ഇതുവരെയും യാതൊരും കരാറുമുണ്ടാക്കിയിട്ടില്ല. ഡാം റിസര്‍വോയറില്‍ നിന്നും മീന്‍ പിടിക്കാന്‍ അനുമതി നല്‍കണമെങ്കില്‍ പാലിക്കേണ്ട നിബന്ധനകള്‍ കാണിച്ച് ഒരു വര്‍ഷം മുമ്പെ തന്നെ കത്തയച്ചിരുന്നെങ്കിലും ഫിഷറീസ് വകുപ്പിന്റെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവുമുണ്ടായിട്ടില്ലെന്നും ഡാം അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."