കൊവിഡ് വ്യാപനത്തില്‍ ഇന്ത്യ ചൈനയെ മറികടന്നു
ന്യൂഡല്‍ഹി: രാജ്യത്ത് മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെ കൊവിഡ് വ്യാപനത്തില്‍ ഇന്ത്യ ചൈനയെ മറികടന്നു. ചൈനയില്‍ 82,941 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ ഇന്ത്യയില്‍ പോസിറ്റീവ് കേസുകള്‍ 86,595ല്‍ എത്തിനില്‍ക്കുകയാണ്. 2,760 പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ 3,970 പോസിറ്റീവ് കേസുകളും 103 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. 53,035 പേരാണ് ചികിത്സയിലുള്ളത്. 30,786 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.
അതേസമയം രാജ്യത്ത് രോഗമുക്തമാകുന്നവരുടെ നിരക്ക് 34.1 ശതമാനമായി ഉയര്‍ന്നു. ചൈനയെ അപേക്ഷിച്ച് ഇന്ത്യയില്‍ മരണനിരക്ക് കുറവാണ്. 3.2 ശതമാനമാണ് ഇന്ത്യയില്‍ മരണനിരക്ക്. ചൈനയില്‍ ഇത് 5.5 ശതമാനമായിരുന്നു. അതിനിടെ പോസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ ഗുജറാത്തിനെ മറികടന്ന തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകള്‍ 10,108 ആയി. ഇതില്‍ 2,599 പേര്‍ക്ക് രോഗം സുഖപ്പെടുകയും 71 പേര്‍ മരിക്കുകയും ചെയ്തു. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 434 കേസുകളും അഞ്ച് മരണവും റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈയില്‍ മാത്രം 309 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ഗുജറാത്തില്‍ പോസിറ്റീവ് കേസുകള്‍ 10,000ത്തിലേക്ക് അടുക്കുകയാണ്. 24 മണിക്കൂറിനിടെ 340 പോസിറ്റീവ് കേസുകളും 20 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ കൊവിഡ് കേസുകള്‍ 9932 ഉം മരണം 606 ഉം ആയി. അതേസമയം, 4035 പേര്‍ക്ക് രോഗം ഭേദമായി.
ഡല്‍ഹിയില്‍ 425 പേര്‍ കൂടി രോഗബാധിതരായതോടെ ആകെ കൊവിഡ് ബാധിതര്‍ 8,895 ആയി. മരണസംഖ്യ 123 ആയി ഉയര്‍ന്നു. രാജസ്ഥാനില്‍ 213 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ പോസിറ്റീവ് കേസുകള്‍ 4,747 ആയി. കര്‍ണാടകയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1000 കടന്നു.
ന്യൂഡല്‍ഹി: റെയില്‍വേ മന്ത്രാലയ പരിസരത്തേക്ക് ആള്‍കുരങ്ങുമായി വന്നയാളിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 15 റെയില്‍വേ മന്ത്രാലയ ഉദ്യോഗസ്ഥര്‍ 14 ദിവസ ക്വാറന്റൈനില്‍ പ്രവേശിച്ചു.
മറ്റു കുരങ്ങുകള്‍ വരാതിരിക്കാന്‍ അവയെ പേടിപ്പിക്കാനാണ് ഇത്തരം കുരങ്ങിനെ ഉപയോഗിക്കുന്നത്. ഇയാള്‍ മെയ് നാലു വരെ മന്ത്രാലയത്തിലേക്ക് വന്നിരുന്നതായി തെളിഞ്ഞതോടെയാണ് ഉദ്യോഗസ്ഥര്‍ കൊവിഡ് നിരീക്ഷണത്തില്‍ പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."