റവന്യൂ മന്ത്രിയോട് കൃഷിമന്ത്രിയല്ലേയെന്ന് ചോദിച്ച് പുലിവാലു പിടിച്ച് ഇന്റലിജന്‍സ് മേധാവി
തിരുവനന്തപുരം: കേരളത്തിലെ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെല്ലാം വീഴ്ച്ച പറ്റിക്കൊണ്ടിരിക്കുന്ന സമയമാണല്ലോ ഇപ്പോള്‍. എന്നാല്‍ എല്ലാ രഹസ്യങ്ങളും ചികഞ്ഞെടുക്കുന്ന സംസ്ഥാനത്തെ ഇന്റലിജന്‍സ് മേധാവിയ്ക്ക് ഇന്ന് പിണഞ്ഞ അബദ്ധം ചെറുതല്ല.
ഇന്റലിജന്‍സ് മേധാവി ഐ.ജി മുഹമ്മദ് യാസിനാണ് പുലിവാലു പിടിച്ചത്.
രാവിലെ കൃഷിമന്ത്രി വി.എസ് സുനില്‍കുമാറിനെ കാണാനിറങ്ങിയതാണ് കക്ഷി. എന്നാല്‍ നേരെ പോയതോ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ അടുത്തക്കും. ചെന്നു കയറി അദ്ദേഹത്തെ കണ്ടപ്പോള്‍ ഒരു അങ്കലാപ്പ്. ഒരു ചോദ്യവും 'താങ്കള്‍ കൃഷിമന്ത്രി വി.എസ് സുനില്‍കുമാറല്ലേ'
ആദ്യം ഒന്നു അമ്പരന്നെങ്കിലും പിന്നീട് താങ്കള്‍ക്ക് അബദ്ധം പറ്റിയതാണെന്നും താന്‍ റവന്യൂ മന്ത്രിയാണെന്നും പറഞ്ഞ് കൃഷിമന്ത്രിയുടെ വീട്ടിലേക്കുള്ള വഴിയും പറഞ്ഞു കൊടുത്തു മന്ത്രി ഇ.ചന്ദ്രശേഖരന്‍.
അദ്ദേഹത്തെ എനിക്ക് കാണേണ്ട ആവശ്യമുണ്ടായിരുന്നില്ല. എന്നാല്‍ ഇങ്ങോട്ട് ഫോണ്‍ വന്നതുകൊണ്ടാണ് അദ്ദേഹത്തെ കണ്ടത്. റവന്യുമന്ത്രിയെ അറിയാത്ത ആളാണ് ഇന്റലിജന്‍സ് മേധാവി എന്നത് മോശമായിപ്പോയെന്നും മന്ത്രി ഇ. ചന്ദ്രശേഖരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്തെ ഇന്റലിജന്‍സ് മേധാവിക്ക് പിണഞ്ഞ അബദ്ധം വരും ദിവസങ്ങളില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."