റഹീം മെമ്മോറിയല്‍ വണ്‍വേ റോഡ് ഇന്റര്‍ലോക്ക് ചെയ്ത് നവീകരിക്കും
സുല്‍ത്താന്‍ ബത്തേരി: ടൗണിലെ റഹീം മെമ്മോറിയല്‍ വണ്‍വേ റോഡ് ഇന്റര്‍ലോക്ക് ചെയ്ത് നവീകരിക്കുന്ന പ്രവര്‍ത്തി ഈ മാസം 27മുതല്‍ ആരംഭിക്കുമെന്ന് നഗരസഭ ഭരണസമതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പൊതുമരമാത്ത് വകുപ്പിന്റെ സംസ്ഥാനതല ടാസ്ക്ഫോഴ്സ് മുഖേന അനുവദിച്ച 25ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് ഇന്റര്‍ലോക്ക് വിരിക്കുന്നത്. ഗാന്ധി ജംഗ്ഷന് മുതല്‍ 22 അടി വീതിയല്‍ അസംപ്ഷന്‍ ജംഗ്ഷന് വരെ 360 മീറ്റര്‍ ദൂരമാണ് ഇന്റര്‍ലോക്ക് പതിക്കുക. ഇതോടൊപ്പം പാതയോരത്ത് അപകടരമായി തുറന്നു കിടക്കുന്ന ഓവുചാല്‍ സ്ലാബിടല്‍ പ്രവര്‍ത്തിയും നടത്തും. ഈ ഭാഗത്ത് നിരവധിയാളുകള്‍ ഓവുചാലില്‍ വീണ് പരിക്കു പറ്റിയതിന്റെ അടിസ്ഥാനത്തിലാണ് സ്ലാബിടല്‍ പ്രവര്‍ത്തി കൂടി ചെയ്യുന്നത്. രണ്ടാംഘട്ടം നവീകരണ പ്രവര്‍ത്തിയില്‍ നിലവിലെ അസംപ്ഷന്‍ ജംഗ്ഷനിലെ മാര്‍ക്കറ്റ് ചുങ്കത്തെ പുതിയ മാര്‍ക്കറ്റിലേക്ക് മാറുന്നതോടെ നിലവിലെ മാര്‍ക്കറ്റിന് സമീപത്തെ ഡ്രൈനേജ് നികത്തി വണ്‍വേ റോഡ് വീതികൂട്ടി ഫുട്പാത്ത് കൈവരികള്‍ സ്ഥാപിക്കുമെന്നും അധികൃതര്‍ പറഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തി നടക്കുന്ന സമയത്ത് ഈമാസം 27 മുതല്‍ 15 ദിവസത്തേക്ക് റഹീം മെമ്മോറിയല്‍ വണ്‍വേ റോഡിലൂടെയുള്ള ഗതാഗതം നിരോധിക്കും. നഗരസഭ ചെയര്മാന് ടി.എല്‍ സാബു, ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ജിഷാ ഷാജി, സ്റ്റാന്റിങ് കമ്മിറ്റി സ്ഥിരസമിതി അധ്യക്ഷന്മാരായ സി.കെ സഹദേവന്, ബാബു അബ്ദുറഹിമാന്, എല്‍സി പൗലോസ്, പി.കെ സുമതി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."