കര്‍ണാടകയില്‍ ഒമ്പതാംക്ലാസുകാരന് സ്കൂള്‍ ശുചിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍
കുശലനഗര്‍: ഗുജറാത്തിലെ സ്കൂളിലുണ്ടായ കൊലപാതകത്തിന്റെ നടുക്കം മാറുന്നതിനു മുന്‍പ് തന്നെ കര്‍ണാടകയിലെ സ്കൂളിലും വിദ്യാര്‍ഥി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കുടക് ജില്ലയിലെ പ്രമുഖ സൈനിക സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയാണ് സ്കൂള്‍ ശുചിമുറിയില്‍ കൊല്ലപ്പെട്ടത്.
ശനിയാഴ്ച്ച വൈകുന്നേരമാണ് കുട്ടിയെ അധികൃതര്‍ ശുചിമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുന്നത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
കുട്ടിയെ കഴിഞ്ഞ ദിവസം അച്ചടക്ക ലംഘനത്തെത്തുടര്‍ന്ന് അധ്യാപകര്‍ ശാസിച്ചിരുന്നു. ഇതിനെതിരെ അതേ സ്കൂളിലെ സ്പോര്‍ട്സ് കോച്ച് കൂടിയായ കുട്ടിയുടെ പിതാവ് സ്കൂള്‍ അധികൃതര്‍ക്കെതിരെ രംഗത്തുവന്നിരുന്നു. കുട്ടിയെ സ്കൂളിലെ ചില അധ്യാപകര്‍ മാനസികമായി പീഡിപ്പിക്കുകയാണെന്നാണ് പിതാവ് പരാതിപ്പെട്ടത്. എന്നാല്‍ ഇദ്ദേഹത്തിന്റെ പരാതി സ്കൂള്‍ അധികൃതര്‍ മുഖവിലയ്ക്കെടുത്തിരുന്നില്ല. ഇതിനു പിന്നാലെയാണ് കുട്ടിയെ ശുചിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
പൊലിസ് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ നാല് അധ്യാപകരും ജീവനക്കാരും പൊലിസ് നിരീക്ഷണത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."