വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍
പൊന്നാനി: വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാനായി ഡി.വൈ.എഫ്.ഐ രംഗത്ത്. പൊന്നാനി താലൂക്കാശുപത്രിയില്‍ ഡി.വൈ.എഫ്.ഐ നടത്തിവന്ന ഭക്ഷണ വിതരണം ആറു മാസം പിന്നിട്ടു.
അന്നദാനം മഹാദാനമെന്ന ആപ്തവാക്യത്തെ യാഥാര്‍ഥ്യമാക്കുകയാണ് ആലങ്കോട് മേഖലാ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍. വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍ എന്ന സന്ദേശമുയര്‍ത്തി ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭക്ഷണ വിതരണം പൊന്നാനി താലൂക്കാശുപത്രി കേന്ദ്രീകരിച്ച് നടത്തുന്നത് ആലങ്കോട് മേഖലാ കമ്മറ്റിയാണ്.
2017 ഡിസംബര്‍ പത്തിന് ആരംഭിച്ച മാതൃകാ പ്രവര്‍ത്തനം എല്ലാ ഞായറാഴ്ചയിലും മുടക്കമില്ലാതെ തുടരുകയാണ്. ഒരു ദിവസം മാത്രം അഞ്ഞൂറോളം ഭക്ഷണപ്പൊതികളാണ് വാര്‍ഡിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി വിതരണം ചെയ്യുന്നത്. ആലങ്കോട് മേഖലയിലെ വീടുകളില്‍നിന്ന് യുവാക്കളുടെ കൂട്ടായ്മയില്‍ ശേഖരിക്കുന്ന ഭക്ഷണമാണ് ആശുപത്രിയിലെത്തിച്ച് നല്‍കുന്നത്. ഇതിനകം ഒന്‍പതിനായിരത്തോളം ഭക്ഷണപ്പൊതികള്‍ ഈ സന്മനസുള്ള യുവാക്കളുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു കഴിഞ്ഞു.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ടി.പി ശിഹാബ്, എ.വി നവാസ്, ധനീഷ്, റാഷാദ്, പൊന്നാനിയിലെ സാമൂഹ്യ പ്രവര്‍ത്തകരായ എസ്.കെ മുസ്തഫ, അലി എന്നിവരാണ് ഭക്ഷണ വിതരണത്തിന് നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."