കൊവിഡ്-19: കുവൈത്തില്‍ അഞ്ച് മരണം കൂടി; ഇന്ന് മരിച്ചവരില്‍ രണ്ട് മലയാളികളും
കുവൈത്ത് സിറ്റി: കുവൈത്തില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 112 ആയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കോഴിക്കോട് എലത്തൂര്‍ വെങ്ങളം തെക്കേ ചെരങ്ങോട്ട് അബ്ദുല്‍ അഷ്‌റഫ് (55), പാലക്കാട് കൊല്ലങ്കോട് സ്വദേശി വിജയ ഗോപാല്‍ (65) എന്നിവരാണ് കുവൈത്തില്‍ ഇന്ന് മരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1048 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കുവൈത്തിലെ കൊവിഡ് കേസുകളുടെ ആകെ എണ്ണം 14,850 ആയി. പുതിയ രോഗികളില്‍ 242 പേര്‍ ഇന്ത്യക്കാര്‍ ആണ്. ഇതോടെ കുവൈത്തില്‍ കൊവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 4803 ആയി.
സമ്പര്‍ക്കത്തെ തുടര്‍ന്നാണ് ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവന്‍ പേര്‍ക്കും വൈറസ് ബാധിച്ചത്.
ഏരിയ തിരിച്ചുള്ള കണക്കുകള്‍:
- ഫര്‍വാനിയ: 81
- സാല്‍മിയ: 83
- ഹവല്ലി: 104
- ജലീബ് അല്‍ ശുയൂഖ്: 86
250 പേര്‍ക്ക് ഇന്ന് രോഗം ഭേതമായി. രാജ്യത്ത് കൊവിഡ് മുക്തരായവുന്നവരുടെ എണ്ണം ഇതോടെ 4093 ആയി. നിലവില്‍ 10,645 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 168 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.
تعلن #وزارة_الصحة عن تأكيد إصابة 1048 حالة جديدة، وتسجيل 250 حالة شفاء، و 5 حالات وفاة جديدة بـ #فيروس_كورونا_المستجدّ COVID19 ، ليصبح إجمالي عدد الحالات 14850 حالة pic.twitter.com/qXhpuXLT8r
— ادارة العلاقات العامة والاعلام بوزارة الصحة (@pr_moh_kw) May 17, 2020
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."