HOME
DETAILS

'നിങ്ങള്‍ക്ക് പശുക്കളെ സംരക്ഷിക്കാം, സ്ത്രീകളെ കഴിയില്ല'- രാജ്യസഭയില്‍ രോഷാകുലയായി ജയ ബച്ചന്‍

  
backup
April 12 2017 | 07:04 AM

%e0%b4%a8%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%86-%e0%b4%b8

ന്യൂഡല്‍ഹി: പശുക്കളുടെ സംരക്ഷണത്തിനായി നെട്ടോടമോടുന്നവര്‍ രാജ്യത്തെ സ്ത്രീകളുടെ സുരക്ഷയെ കുറിച്ച് മൗനം പാലിക്കുന്നുവെന്ന് രാജ്യസഭാ എം.പി ജയാ ബച്ചന്‍.

മമതാ ബാനര്‍ജിയുടെ തലയ്ക്ക് 11 ലക്ഷമെന്ന ബി.ജെ.പി നേതാവിന്റെ പ്രഖ്യാപനം ചൂണ്ടിക്കാട്ടിയാണ് സമാജ് വാദി പാര്‍ട്ടി എം.പി ജയ ബച്ചന്റെ പ്രതികരണം.

എങ്ങനെയാണ് ഒരാള്‍ക്ക് ഒരു സ്ത്രീയെ കുറിച്ച് ഇത്ര മോശമായി സംസാരിക്കാനാവുക. ഇതാണു നിങ്ങള്‍ രാജ്യത്തെ സ്ത്രീകള്‍ക്ക് നല്‍കുന്ന സുരക്ഷ. ഇത്തരം നീക്കങ്ങള്‍ കൊണ്ടാണ് സ്ത്രീകള്‍ക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നതെന്നും അവര്‍ പറഞ്ഞു.

അതേസമയം സ്ത്രീയായ താന്‍ അക്രമിക്കപ്പെട്ടതിന് മമതയുടെ പക്കല്‍ വല്ല വിശദീകരണവുമുണ്ടോ എന്ന് ബി.ജെ.പിയുടെ എം.പി രൂപ ഗാംഗുലി തിരിച്ചടിച്ചു.

ബംഗാള്‍ മുഖ്യമന്തി മമത ബാനര്‍ജിയുടെ തലകൊയ്യുന്നവര്‍ക്ക് പതിനൊന്ന് ലക്ഷം നല്‍കുമെന്ന് ബംഗാള്‍ ബി.ജെ.പി യുവജനനേതാവ് യോഗേഷ് വര്‍ഷ്‌നി പ്രഖ്യാപിച്ചിരുന്നു. ഹനുമാന്‍ ജയന്തി ദിനത്തില്‍ ബിര്‍ബൂം ജില്ലയില്‍ നടത്തിയ റാലിക്കെതിരെ ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു യോഗേഷിന്റെ പ്രതികരണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓഫ്‌ഷോർ ഓയിൽ പ്ലാറ്റുഫോമുകളുടെ അടുത്ത് പോകുന്നത് ഒഴിവാക്കണം; മുന്നറിയിപ്പുമായി ഖത്തർ

qatar
  •  3 months ago
No Image

 പൊലിസ് ഉദ്യോഗസ്ഥന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

സഊദി ദേശീയ ദിനം നാളെ; 8,000 ദേശീയ പതാകകൾ റിയാദിൽ നിറയും

Saudi-arabia
  •  3 months ago
No Image

ബ്ലാസ്റ്റേഴ്‌സിന് ആദ്യ വിജയം; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football
  •  3 months ago
No Image

നാട്ടിലേക്ക് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒമാനി റിയാലിന്റെ വിനിമയ നിരക്ക് താഴ്ന്നു, ഇപ്പോൾ പണമയച്ചാൽ നഷ്ട്ടം

oman
  •  3 months ago
No Image

തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ് വിവാദം; മോദിക്ക് കത്തെഴുതി ജഗന്‍ മോഹന്‍ റെഡ്ഡി

National
  •  3 months ago
No Image

'സഖാക്കളോട് ക്ഷമ ചോദിക്കുന്നു, പാര്‍ട്ടിയാണ് എല്ലാത്തിനും മുകളില്‍; പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഗള്‍ഫ് രാജ്യങ്ങളിലെ താപനില കുറയും; വേനല്‍ക്കാലത്തിന് അവസാനമായി

uae
  •  3 months ago
No Image

തൃശൂര്‍ നഗരത്തില്‍ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

Kerala
  •  3 months ago
No Image

മനുഷ്യന്റേതെന്ന് സംശയം; ഷിരൂരില്‍ നിന്ന് കണ്ടെത്തിയ അസ്ഥി പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റി

Kerala
  •  3 months ago