മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കാനുള്ള കെ. സുരേന്ദ്രന്റെ ഹരജി ഏപ്രില്‍ നാലിലേക്കു മാറ്റി
കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന് നല്കിയ കേസ് പിന്‍വലിക്കാനുള്ള ഹരജി പരിഗണിക്കുന്നതായി ഏപ്രില്‍ നാലിലേക്കു മാറ്റി. അന്തരിച്ച മുസ്ലിം ലീഗ് എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖിന്റെ വിജയം ചോദ്യം ചെയ്തായിരുന്നു സുരേന്ദ്രന്റെ കേസ്. എം.എല്‍.എ അന്തരിച്ച സാഹചര്യത്തില്‍ കേസ് പിന്‍വലിക്കാന്‍ സുരേന്ദ്രന് ഹരജി നല്‍കുകയായിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.ബി അബ്ദുറസാഖിനെതിരെ 89 വോട്ടുകള്‍ക്കാണ് കെ. സുരേന്ദ്രന് പാരാജയപ്പെട്ടത്. മരിച്ചുപോയവരുടെയും വിദേശത്തുള്ളവരുടെയും പേരില്‍ റസാഖിന് അനുകൂലമായി കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നും ഇവരുടെ വോട്ട് ഒഴിവാക്കിയാല്‍ തെരഞ്ഞെടുപ്പ് ഫലം തനിക്ക് അനുകൂലമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രന് കോടതിയെ സമീപിച്ചത്.
എന്നാല്‍ മരിച്ചവരെന്ന് കെ. സുരേന്ദ്രന് ചൂണ്ടിക്കാണിച്ച പലരും കോടതിയില്‍ ഹാജരാവുകയും ചെയ്തു. വിദേശത്തെന്ന് വാദിച്ചവരില്‍ പലരും നാട്ടിലുമായിരുന്നു.
കേസ് കോടതിയില്‍ നിലനില്‍ക്കുന്നതിനാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. ഏപ്രില്‍ 23 നാണ് കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."