വയനാട് മെഡിക്കല്‍ കോളജ് ഫണ്ട് അനുവദിക്കാത്തത് ജനദ്രോഹപരം: യുവജനതാദള്‍
കല്‍പ്പറ്റ: യു.ഡി.എഫ് സര്‍ക്കാര്‍ വയനാടിന് അനുവദിച്ച സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റോടെ അട്ടിമറിക്കപ്പെട്ടെന്ന് യുവജനതാദള്‍.
ബജറ്റില്‍ മെഡിക്കല്‍ കോളജിന് തുക വകയിരുത്താത്തത് വിദഗ്ധ ചികിത്സക്ക് മറ്റു ജില്ലകളെ ആശ്രയിക്കേണ്ടി വന്നിരുന്ന വയനാട്ടുകാരോടുള്ള ദ്രോഹമാണെന്നും യുവജനതാദള്‍ ആരോപിച്ചു.
ബജറ്റ് അവതരിപ്പിച്ച് മന്ത്രി തോമസ് ഐസക് സംസാരിക്കുമ്പോള്‍ ഒരു എതിര്‍പ്പുപോലും പ്രകടിപ്പിക്കാതെ ബജറ്റിനെ അനുകൂലിച്ച് കൈയ്യടിച്ച ജില്ലയിലെ എം.എല്‍.എമാരുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നത് വരെ ഇടപെടലുകളും സമരങ്ങളുമായി യുവജനതാദള്‍ മുന്നോട്ടുപോകും. കല്‍പ്പറ്റ ടൗണില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് പ്രകാശ് ചോമാടി, നാസര്‍ കുരുണിയം, പി.പി ഷൈജല്‍, അജ്മല്‍ സാജിദ്, റംഷീദ് ചേമ്പില്‍, ഷെബീര്‍ പുല്‍പ്പാറ, അനില്‍കുമാര്‍, ഫാസില്‍, സുധീഷ് , ഫര്‍ഹാസ്, വിഷ്ണു എന്നിവര്‍ നേതൃത്വം നല്‍കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."