HOME
DETAILS
MAL
പൊട്ടിയ പൈപ്പുകള്‍ നന്നാക്കാന്‍ നടപടിയില്ല; അസി. എന്‍ജിനിയറെ ഉപരോധിച്ചു
backup
April 12 2017 | 08:04 AM
നെയ്യാറ്റിന്‍കര: ജലവിതരണ പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാകുന്നതില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ വാട്ടര്‍ അതോറിട്ടി അസി. എക്സിക്യൂട്ടീവ് എന്‍ജിനിയറെ ഉപരോധിച്ചു. നെയ്യാറ്റിന്‍കര നഗരസഭയിലെ കോണ്‍വെന്റ് റോഡിലൂടെയാണ് കുടി വെളള പൈപ്പുകള്‍ പൊട്ടി ജലം പാഴാകുന്നത്. ദിവസങ്ങളായി വെള്ളം പാഴായിട്ടും അധികൃതര്‍ നടപടിയെടുത്തിട്ടില്ല. കാളിപ്പാറ കുടി വെളള പദ്ധതിയുടെ പൈപ്പുകളാണ് പൊട്ടിയൊലിക്കുന്ന തെന്നും അത് തങ്ങള്‍ക്ക് ബാധകമല്ലെന്നുമാണ് നെയ്യാറ്റിന്‍കര വാട്ടര്‍ അതോറിറ്റി ഓഫിസ് അധികൃതരുടെ വിശദീകരണം.
ബി.ജെ.പി കൗണ്‍സിലര്‍മാരായ വി.ഹരികുമാറിന്റെയും ഉഷാകുമാരിയുടെയും നേതൃത്വത്തിലായിരുന്നു ഉപരോധം. പൈപ്പുകളുടെ അറ്റകുറ്റപ്പണി തുടങ്ങിയതിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."