സംസ്ഥാനങ്ങള്‍ക്ക് വായ്പ: നിബന്ധനകള്‍ വച്ചതിനോട് യോജിക്കാനാകില്ലെന്ന് തോമസ് ഐസക്
തിരുവനന്തപുരം: സംസ്ഥാനങ്ങള്‍ക്കുള്ള വായ്പാപരിധി ഉയര്‍ത്താന്‍ കേന്ദ്രം നിബന്ധനങ്ങള്‍ വച്ചതിനോട് യോജിക്കാനാകില്ലെന്ന് മന്ത്രി ടി.എം തോമസ് ഐസക്. സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തണം. അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത്. പ്രതിസന്ധി കാലഘട്ടത്തെ പരിഷ്കാരങ്ങള്‍ നടപ്പാക്കാനുള്ള അവസരമാക്കി കേന്ദ്രം മാറ്റി.
പൊതുമേഖലാ സ്ഥാപനങ്ങളെ ഒഴിവാക്കാന്‍ നിബന്ധനയായിവന്നാല് അംഗീകരിക്കില്ല. ഊര്‍ജമേഖലയില്‍ കേന്ദ്രം പറയുന്ന പല പരിഷ്കാരങ്ങളും നടപ്പാക്കാനാവില്ല. സംസ്ഥാനത്തിന്റെ എതിര്‍പ്പ് കേന്ദ്രത്തെ ഔദ്യോഗികമായി അറിയിക്കും. മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.
അതേസമയം, സംസ്ഥാനങ്ങളുടെ കടമെടുപ്പു പരിധി ഉയര്‍ത്തിയ നടപടിയെ മന്ത്രി സ്വാഗതം ചെയ്തു. സംസ്ഥാനങ്ങളില്‍ ഭരണസ്തംഭനം ഒഴിവാക്കാന്‍ കഴിയും. കേരളത്തിന് 18,087 കോടി രൂപ അധികമായി വായ്പയെടുക്കാം. കേരളത്തിന്റെ വരുമാന ഇടിവിന്റെ പകുതി മാത്രമേ നികത്താന്‍ കഴിയൂ.
കേന്ദ്രസര്‍ക്കാര്‍ ജി.എസ്.ടി നഷ്ടപരിഹാരം പൂര്‍ണമായി നല്‍കണം. കൊള്ളപ്പലിശ ഒഴിവാക്കാന്‍ കേന്ദ്രം വായ്പയെടുത്ത് നല്‍കണം. തൊഴിലുറപ്പ് കൂലി മുന്‍വര്‍ഷത്തെ അനുപാതത്തില്‍ മുന്‍കൂറായി നല്‍കണം. വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."