ശബരിമലയില്‍ രാഷ്ട്രീയം വേണ്ട: നിലപാടിലുറച്ച് ഇലക്ഷന്‍ കമ്മിഷ്ണര്‍, കമ്മിഷ്ണറെ മാറ്റാന്‍ നീക്കം
തിരുവനന്തപുരം: ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന നിര്‍ദേശത്തെ അവഗണിച്ച് രംഗത്തെത്തിയവരോട് നിര്‍ദേശം കര്‍ക്കശമാക്കി വീണ്ടും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ.
ശബരിമല വിഷയത്തില്‍ രാഷ്ട്രീയം കളിക്കാന്‍ അനുവദിക്കില്ലെന്ന അദ്ദേഹത്തിന്റെ അഭിപ്രായത്തിനെതിരേ കഴിഞ്ഞ ദിവസം ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനടക്കം രംഗത്തെത്തിയിരുന്നു. ഇതിനെതിരേയാണ് ടിക്കറാം മീണ നിലപാട് ആവര്‍ത്തിച്ചത്. ഇക്കാര്യം നാളത്തെ സര്‍വകക്ഷി യോഗത്തില്‍ വ്യക്തമാക്കുമെന്നും ടിക്കാറാം മീണ സ്വകാര്യ ചാനലിനോട് പറഞ്ഞു.പെരുമാറ്റ ചട്ടം കര്‍ശനമായി നടപ്പാക്കുമെന്നും കമ്മിഷണര്‍ കൂട്ടിച്ചേര്‍ത്തു.
ആരാധനാലയങ്ങളെ രാഷ്ട്രീയ മത്സരത്തില്‍ നിന്ന് ഒഴിവാക്കണം. വിദ്വേഷ പ്രസംഗം നടത്തുന്നുണ്ടോ എന്നറിയാന്‍ കര്‍ശന പരിശോധന നടത്തുമെന്നും ഇതിനായി ജില്ലാ കലക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ടിക്കാറാം മീണ അറിയിച്ചു. പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.
എന്നാല്‍ ഇലക്ഷന്‍ കമ്മിഷണറുടെ നിലപാടിനെതിരേ കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തെത്തി. ബി.ജെ.പി സംഭവത്തില്‍ കേന്ദ്ര സംസ്ഥാന ഇലക്ഷന്‍ കമ്മിഷണര്‍ക്ക് ഇദ്ദേഹത്തെ തല്‍സ്ഥാനത്തു നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്. നാളെ നടക്കുന്ന സര്‍വകക്ഷി യോഗത്തിലും കമ്മിഷ്ണര്‍ക്കെതിരേ ആഞ്ഞടിക്കാനും ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്. സി.പി.എം കമ്മിഷണറുടെ നിലപാടിനെ സ്വാഗതം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."