HOME
DETAILS
MAL
ജില്ലയിലെ ആദ്യ സിന്തറ്റിക് ഫുട്ബോള്‍ ടര്‍ഫ് നൂറണിയില്‍
backup
April 12 2017 | 18:04 PM
പാലക്കാട്: നൂറണി ഫുട്ബോള്‍ ഗ്രൗണ്ടില്‍ ഷാഫി പറമ്പില്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 2.54 കോടി ചെലവിട്ട് നിര്‍മിച്ച ആര്‍ട്ടിഫിഷല്‍ ഫുട്ബോള്‍ ടര്‍ഫ് ഏപ്രില്‍ 17 വൈകിട്ട് ആറിന് കായിക വകുപ്പ് മന്ത്രി എ.സി മൊയ്തീന് ഉദ്ഘാടനം ചെയ്യും. എം.ബി രാജേഷ് എം.പി മുഖ്യാതിഥിയാകും. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരങ്ങളായ ബൈച്ചിങ് ബൂട്ടിയ, ഐ.എം വിജയന് പങ്കെടുക്കും. മൈതാനത്ത് വിരിച്ചിട്ടുള്ള ടര്‍ഫ് യൂറോപ്പില്‍ നിന്നാണ് ഇറക്കുമതി ചെയ്തത്. 3.19 ഏക്കര്‍ സ്ഥലത്ത് ഫിഫയുടെ നിയമ പ്രകാരമുള്ള അളവുകളോടെയാണ് ഗ്രൗണ്ടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. നനക്കുമ്പോള്‍ വെള്ളം ഒഴുകിപ്പോകാനുള്ള സജ്ജീകരണങ്ങളും ഗ്രൗണ്ടിലുണ്ട്. നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്, ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി ജനപ്രതിനിധികള്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."