എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മാറ്റമില്ല
തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച തിയ്യതികളില്‍ തന്നെ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെയ് 26 മുതല്‍ 30 വരെയായിരിക്കും അവശേഷിക്കുന്ന പരീക്ഷകള്‍ നടക്കുക.
സ്‌കൂള്‍ ബസുകള്‍ അടക്കം ഉപയോഗിച്ച് ആവശ്യമായ ഗതാഗത സംവിധാന സൗകര്യമൊരുക്കും. നേരത്തെ പരീക്ഷ മാറ്റിവച്ചുവെന്ന വാര്‍ത്ത വന്നിരുന്നു.
പ്ലസ്ടു പരീക്ഷകള്‍ രാവിലെയും എസ്.എസ്.എല്‍.സി പരീക്ഷകള്‍ ഉച്ച കഴിഞ്ഞുമാണ് ക്രമീകരിച്ചിട്ടുള്ളത്. രാവിലെ 9.45നും ഉച്ചയ്ക്ക് 1.45 നുമാണ് പരീക്ഷ തുടങ്ങുക.
എസ്.എസ്.എല്‍.സി പരീക്ഷ മെയ് 26 മുതല്‍ മൂന്ന് ദിവസം ഉച്ച കഴിഞ്ഞ് നടക്കും. 26ന് കണക്ക്, 27ന് ഫിസിക്‌സ്, 28ന് കെമിസ്ട്രി എന്നിങ്ങനെയാണ് എസ്.എസ്.എല്‍.സി പരീക്ഷകള്‍ നടക്കുക.
പ്ലസ്‌വണ്ണിലെ മൂസിക്അക്കൗണ്ടന്‍സി, സോഷ്യല്‍ വര്‍ക്ക്‌സംസ്‌കൃതം സാഹിത്യ 27നും, എക്കണോമിക്‌സ് 28ന് രാവിലെയുമാണ് നടക്കുക. ഫിസിക്‌സ്, ഫിലോസഫി, ഇംഗ്ലീഷ് ലിറ്ററേച്ചര്‍, സോഷ്യോളജി എന്നിവ 29നും, കെമിസ്ട്രി, ഗാന്ധിയന്‍ സ്റ്റഡീസ്, ആന്ത്രപ്പോളജി എന്നിവ 30ന് ഉച്ചകഴിഞ്ഞും നടക്കും.
26 മുതല്‍ 30 വരെ രാവിലെയാണ് പ്ലസ്ടു പരീക്ഷ നടക്കുക. 27ന് ബയോളജി, ജിയോളജി, സംസ്‌കൃതം ശാസ്ത്ര, ഇലക്ട്രോണിക്‌സ്, കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്‌സ്, പാര്‍ട്ട് മൂന്ന് ലാംഗ്വേജ്, 28ന് ബിസിനസ് സ്റ്റഡീസ്, സൈക്കോളജി, ഇലക്ട്രോണിക്‌സ് സര്‍വിസ് ടെകേ്‌നാളജി (പഴയത്), ഇലക്ട്രോണിക്‌സ് സിസ്റ്റം, 29ന് ഹിസ്റ്ററി, ഇസ്‌ലാമിക് ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചര്‍, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഹോം സയന്‍സ്, കംപ്യൂട്ടര്‍ സയന്‍സ്, 30ന് മാത്തമാറ്റിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, ജേര്‍ണലിസം എന്നിങ്ങനെയാണ് പരീക്ഷാ ടൈംടേബിള്‍.
വി.എച്ച്.എസ്.ഇ ഒന്നാം വര്‍ഷം എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് പരീക്ഷ 26നും, അക്കൗണ്ടന്‍സി, ജിയോഗ്രഫി 27നും, ഇക്കണോമിക്‌സ് 28നും രാവിലെ നടക്കും. 29ന് ഉച്ച കഴിഞ്ഞ് ഫിസിക്‌സും 30ന് ഉച്ച കഴിഞ്ഞ് കെമിസ്ട്രി, മാനേജ്‌മെന്റ് എന്നിവയും നടക്കും. രണ്ടാം വര്‍ഷ വി.എച്ച്.എസ്.ഇ പരീക്ഷകളെല്ലാം രാവിലെയാണ് ക്രമീകരിച്ചിട്ടുള്ളത്. ഇതുപ്രകാരം എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ്, ജി.എഫ്.സി (മെയ് 26), ബയോളജി (27), ബിസിനസ് സ്റ്റഡീസ് (28), ഹിസ്റ്ററി (29), കണക്ക് (30) എന്നിങ്ങനെയാണ് സമയക്രമം നിശ്ചയിച്ചിട്ടുള്ളത്. സാമൂഹിക അകലം പൂര്‍ണമായും പാലിച്ചു കൊണ്ടാണ് പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."