രോഗമുക്തിയിൽ വൻ വർധനവുമായി സഊദി; ഒറ്റ ദിവസം വൈറസ് മുക്തരുടെ എണ്ണം മുവ്വായിരം കവിഞ്ഞു, രോഗ ബാധിതരിൽ 86 ശതമാനം യുവാക്കൾ, അറിയാം പൂർണ്ണ വിവരങ്ങൾ
റിയാദ്: സഊദിയിൽ ദിനം പ്രതിയുള്ള വൈറസ് ബാധ നിരക്ക് ഉയരുമ്പോൽ തന്നെ വൈറസ് ബാധിതരുടെ രോഗ മോചനത്തിന്റെ എണ്ണം വർധിക്കുന്നത് ആശ്വാസം പകരുന്നു. തിങ്കളാഴ്ച്ച വൈറസ് ബാധ 2500 പിന്നിടുമ്പോൾ തന്നെ മോചനം നേടിയവരുടെ എണ്ണം മുവ്വായിരം കടന്നതായാണ് കണക്കുകൾ. തിങ്കളാഴ്ച്ച സ്ഥിരീകരിച്ച 2593 വൈറസ് ബാധിതരിൽ ഏറ്റവും കൂടുതൽ യുവാക്കളാണ്. 86 ശതമാനമാണ് യുവാക്കൾ. കുട്ടികൾ 11 ശതമാനവും പ്രായമേറിയവർ 03 ശതമാനവുമാണ്. രാജ്യത്തെ പ്രവാസികളാണ് ഇവരിൽ ബഹുഭൂരിഭാഗവും. 56 ശതമാനം വിദേശികളും 44 ശതമാനം സ്വദേശികളുമാണ് വൈറസ് ബാധിതർ. 75 ശതമാനം പുരുഷന്മാരും 25 ശതമാനം സ്‌ത്രീകളും ഉൾപ്പെടും. രാജ്യത്ത് ഇതിനകം 601,954 വൈറസ് ടെസ്‌റ്റുകളാണ് നടത്തിയിട്ടുള്ളത്. രാജ്യത്തെ 137 പ്രദേശങ്ങളിൽ വൈറസ് സ്ഥിരീകരിച്ചു.
ഏറ്റവും കൂടുതൽ വൈറസ് ബാധ കണ്ടെത്തിയത് മക്കയിലാണ്. നിലവിലെ വൈറസ് ബാധ കണക്കുകൾ. മക്ക 11,776, റിയാദ് 10,818, ജിദ്ദ 9,590, മദീന 7,847, ദമാം 3,846, ഹുഫുഫ് 2,537, ജുബൈൽ 2,009, ത്വായിഫ് 1,343, ഖോബാർ 1,289, ബൈഷ് 698, ഖത്തീഫ് 575, തബൂക് 518, ദിരിയ 391, ബുറൈദ 337, യാമ്പു 330, ദഹ്‌റാൻ 294, ഹദ്ദ 169, സ്വഫ്‌വ 168, അൽ ഖർജ് 133, ബിഷ 128, ഖമീസ് മുശൈത് 127, ഖുൻഫുദ 127, മജ്മഅ 113, ഉനൈസ 109, ഹായിൽ 100.
എന്നാൽ ഇവരിൽ ചികിത്സയിൽ കഴിയുന്നവർ ഇപ്രകാരമാണ്. ജിദ്ദ 5,118, റിയാദ് 5,000, മക്ക 4,686, മദീന 3,340, ദമാം 2,283, ജുബൈൽ 1,318, ത്വായിഫ് 1,014, ഖോബാർ 938, ഹുഫുഫ് 938, ദിരിയ 330, ഖത്വീഫ് 318, തബൂക് 261, ബുറൈദ 212, യാമ്പു 210, ദഹ്‌റാൻ 207, ബൈഷ് 171, സ്വഫ്‌വ 168, ഹദ്ദ 165, അൽ മജ്മ: 109. ഏറ്റവും കൂടുതൽ വൈറസ് ബാധ കണക്കുകളിലും ചികിത്സയിൽ കഴിയുന്ന കണക്കുകളിലും നൂറിലധികം രേഖപ്പെടുത്തിയ സ്ഥലങ്ങളിലെ കണക്കുകൾ മാത്രമാണിവിടെ സൂചിപ്പിച്ചിരിക്കുന്നത്. ഇത് കൂടാതെ 114 സ്ഥലങ്ങളിൽ നൂറുൽ താഴെ വൈറസ് ബാധ സ്ഥിരീകരിക്കുകയോ നിലവിൽ രോഗികൾ ചികിത്സയിൽ കഴിയുകയോ ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."