പ്രവേശനോത്സവം നടന്നു
പാലക്കാട്: പള്ളിക്കുളം ദാറുസ്സലാം മദ്‌റസയില്‍ പ്രവേശനോത്സവം മഹല്ല് ഖത്തീബ് അബ്ബാസ് ഫൈസി ഉദ്ഘാടനം ചെയ്തു. സദര്‍ മുഅല്ലിം മുഹമ്മദലി മുസ്‌ലിയാര്‍ അധ്യക്ഷനായി. റഫീഖ് നിസാമി, എം.എച്ച് ജലീല്‍, പി. വഹാബ്, മുഹമ്മദലി മുസ്‌ലിയാര്‍, അബ്ദുല്ല മുസ്‌ലിയാര്‍ സംസാരിച്ചു.
പടിഞ്ഞാറങ്ങാടി: തൃത്താല ഇലാഹിയ്യ മദ്‌റസയില്‍ നടന്ന പ്രവേശനോത്സവം മഹല്ല് ഖത്തീബ് അബ്ദുറഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. സ്വദര്‍ മുഅല്ലിം അബ്ദുല്‍ കരീം ഫൈസി സ്വാഗതം പറഞ്ഞു. യൂസുഫ് മൗലവി, ഉമര്‍ ഫൈസി, ശറഫുദ്ധീന്‍ ലതീഫി, കമറുദ്ധീന്‍ മൗലവി നേതൃത്വം നല്‍കി. മഹല്ല് കമ്മിറ്റി ഭാരവാഹികള്‍, മറ്റു ഉസ്താദുമാര്‍, രക്ഷിതാക്കള്‍ സംബന്ധിച്ചു.
ആലത്തൂര്‍: വെങ്ങന്നുര്‍ ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ പ്രവേശനോത്സവവും പുതുതായി ചേര്‍ന്ന കുരുന്നുകള്‍ക്കുള്ള പാഠപുസ്തകങ്ങളുടെയും പഠനോപകരണങ്ങളുടെയും വിതരണവും മഹല്ല് പ്രസിഡന്റ് മുഹമ്മദ് ഹാജി ഉല്‍ഘാടനം ചെയ്തു. മഹല്ല് സെക്രട്ടറി സുലൈമാന്‍, ഹത്തീബ് മന്‍സൂര്‍ അസ്ഹരി, കരീം വഹബി, ജാഫര്‍, അഷ്‌റഫ് മൗലവി സംസാരിച്ചു. നുസ്രത്തുല്‍ അനാം പൂര്‍വവിദ്യാര്‍ഥി സംഘം പ്രസിഡന്റ് കാജ, റിയാസ്, അലി, റഫീഖ്, എസ്.കെ.എസ്.എസ്.എഫ് ശാഖ സെക്രട്ടറി ഫിറോസ് ഖാന്‍, ഫവാസ്, ആഷിക് പങ്കെടുത്തു. തുടര്‍ന്ന് മധുര പലഹാരങ്ങള്‍ വിതരണം നടത്തി.
തച്ചനാട്ടുകര: അണ്ണാന്‍തൊടി ഹയാത്തുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി മദ്‌റസയില്‍ പ്രവേശനോത്സവം സദര്‍ മുഅല്ലിം എന്‍. അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
മദ്‌റസ ജനറല്‍ സെക്രട്ടറി കരിമ്പനക്കല്‍ ഹംസ അധ്യക്ഷനായി. മൂസ മുസ്‌ലിയാര്‍, അഷ്‌റഫ് ഫൈസി, ഷൗക്കത്ത് ഫൈസി, ഇബ്രാഹീം മുസ്‌ലിയാര്‍, അബൂബക്കര്‍ മുസ്‌ലിയാര്‍ കബീര്‍ അണ്ണാന്‍തൊടി, കെ.ടി നിസാര്‍ പങ്കെടുത്തു.
പേഴുങ്കര: പേഴുങ്കര ദാറുസ്സലാം പള്ളി മദ്‌റസയിലെ പ്രവേശനോത്സവം സുന്നി വിദ്യാര്‍ഥി ഫെഡറേഷന്‍ ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് ഹുസൈന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് കെ.എം സുലൈമാന്‍ അധ്യക്ഷനായി. എം.എല്‍.എ ഷാഫി പറമ്പില്‍ മുഖ്യാഥിതിയായി. ഖത്വീബ് ശാഫി ഫൈസി കോല്‍പ്പാടം, മഹല്ല് സെക്രട്ടറി ബി. ഉമ്മര്‍, സദര്‍മുഅല്ലിം സിബ്ഗത്തുല്ല ഫൈസി, അലവി ഹാജി, മുന്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഖാജാഹുസൈന്‍, പഞ്ചായത്തംഗം റിയാസ് ഖാലിദ്, എസ്.എം നാസര്‍, ബാവ സംസാരിച്ചു.
മദ്‌റസയില്‍ രണ്ടുപതിറ്റാണ്ട് കാലത്തെ സേവനം പൂര്‍ത്തിയാക്കിയ ഹംസ മുസ്‌ലിയാരെ ചടങ്ങില്‍ ആദരിച്ചു. മദ്‌റസ വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ മഹല്ല് ഭാരവാഹികള്‍ വിതരണം ചെയ്തു. സദറുദ്ധീന്‍ റഹ്മാനി നന്ദി പറഞ്ഞു.
മണ്ണാര്‍ക്കാട്: ആനമൂളി മദ്‌റസയില്‍ പ്രവേശനോത്സവം മഹല്ല് ഖത്തീബ് ഷൗക്കത്തലി അല്‍ഹസനി ഉദ്ഘാടനം ചെയ്തു. വി.കെ സിദ്ധീഖ് അധ്യക്ഷനായി. ടി.കെ ഫൈസല്‍, ഉണ്ണിക്കോയ, മുഹമ്മദ് ഹനീഫ, വി.സി സാദിഖ്, ജന. സെക്രട്ടറി മുഹമ്മദ് ഹനീഫ, ഫൈസല്‍, വാര്‍ഡ് അംഗം ഉണ്ണിക്കോയ, മണ്ണാര്‍ക്കാട് മേഖല വിഖായ സെക്രട്ടറി സാദിഖ് സംസാരിച്ചു.
വടക്കാഞ്ചേരി: പ്രധാനി മദ്‌റസയിലെ പ്രവേശനോത്സവം മഹല്‍ ഖത്തീബ് താജുദ്ധീന്‍ സിദ്ധീഖി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് സുബൈര്‍ അധ്യക്ഷനായി. പ്രസിഡന്റ് സുബൈര്‍ അധ്യക്ഷനായി. അബ്ദുല്‍ ഖാദര്‍, നവാസ്, സുലൈമാന്‍, സെക്രട്ടറി സുലൈമാന്‍, വാര്‍ഡ് അംഗം അബ്ദുല്‍ഖാദര്‍ സംസാരിച്ചു.
കൊപ്പം: മേല്‍മുറി നൂറുല്‍ ഹിദായ മദ്‌റസ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. മാര്‍ക്കശ്ശേരി അബൂബക്കര്‍ സിദ്ദീഖ്, പാട്ടാരത്തില്‍ ഇബ്‌റാഹം, എ.കെ അമാനുല്ല മൗലവി, എ .കെ അലി, കെ.ടി മുഹമ്മദ്കുട്ടി അന്‍വരി, പി. സൈതലവി മാസ്റ്റര്‍, പി.അബൂബക്കര്‍, ഉസ്മാന്‍ മൗലവി, ഫൈറൂസ് ഫൈസി, കബീര്‍ ഫൈസി, പി. സൈനുദ്ദീന്‍, പി. ഹക്കീം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."