161 ഇന്ത്യന്‍ കുടിയേറ്റക്കാരെ യു.എസ് തിരിച്ചയക്കുന്നു
സംഘത്തില്‍ രണ്ടു മലയാളികളും
വാഷിങ്ടണ്‍: നിയമവിരുദ്ധമായി കുടിയേറിയ 161 ഇന്ത്യക്കാരെ യു.എസ് ഈ ആഴ്ച തിരിച്ചയക്കും. മെക്‌സിക്കന്‍ അതിര്‍ത്തി വഴിയും മറ്റു അനധികൃത മാര്‍ഗങ്ങളിലൂടെയും രാജ്യത്തേക്ക് കടന്ന ഇന്ത്യക്കാരെയാണ് തിരിച്ചയക്കുന്നത്. രണ്ടു മലയാളികളും ഇക്കൂട്ടത്തിലുണ്ട്.
യു.എസില്‍ താമസത്തിന് അനുമതി ലഭിക്കാനുള്ള നിയമപരമായ എല്ലാ അവസരങ്ങളും വിനിയോഗിച്ചു കഴിഞ്ഞവരാണ് ഇവരെന്നും ദശീയ മാധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇവരെ പ്രത്യേക വിമാനത്തില്‍ പഞ്ചാബിലെ അമൃത്സറിലേക്ക് അയക്കുമെന്ന് യു.എസ് അധികൃതര്‍ വ്യക്തമാക്കി. തിരിച്ചയക്കാനുള്ളവരുടെ പട്ടികയില്‍ 76 പേര്‍ ഹരിയാനയില്‍ നിന്നുള്ളവരാണ്. പഞ്ചാബ്-56, ഗുജറാത്ത-12, ഉത്തര്‍പ്രദേശ്- അഞ്ച്, മഹാരാഷ്ട്ര- നാല്, കേരളം, തമിഴ്‌നാട്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്ന് രണ്ടു പേര്‍ വീതവും, ആന്ധ്രാ പ്രദേശ്, ഗോവ എന്നിവിടങ്ങളില്‍ നിന്നും ഒരാള്‍ വീതവുമാണ് കയറ്റിഅയക്കപ്പെടുുന്നവരുടെ പട്ടികയിലുള്ളത്. ഇവര്‍ യു.എസിലെ 95 ജയിലുകളിലായി കഴിയുന്ന 1,739 ഇന്ത്യക്കാരില്‍ പെട്ടവരാണെന്ന് നോര്‍ത്ത് അമേരിക്കന്‍ പഞ്ചാബി അസോസിയേഷന്‍ (എന്‍.എ.പി.എ) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സത്‌നം സിങ് ചഹല്‍ പറഞ്ഞു. യു.എസിലേക്ക് നിയമവിരുദ്ധമായി കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റിന്റെ (ഐ.സി.ഇ) പിടിയില്‍ പെട്ടവരാണ് ഇവര്‍.
2018 ല്‍ 611 ഇന്ത്യക്കാരേയായിരുന്നു യു.എസ് നാടുകടത്തിയിരുന്നതെന്നും എന്നാല്‍ 2019 ല്‍ ഇത് 1,616 ആയി ഉയര്‍ന്നതായി ഐ.സി.ഇ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഈ ആഴ്ച ഇന്ത്യയിലേക്ക് കയറ്റിഅയക്കപ്പെടുന്നവരില്‍ മൂന്നുപേര്‍ സ്ത്രീകളും ഉള്‍പ്പെടും. ഹരിയാനയില്‍ നിന്നുള്ള 19കാരായ രണ്ടു പേരാണ് ഇതില്‍ ഏറ്റവും പ്രായം കുറഞ്ഞവര്‍.
യു.എസ് ജയിലുകളില്‍ കഴിയുന്ന മറ്റു ഇന്ത്യക്കാരുടെ സ്ഥിതി എന്താകുമെന്ന് പറയാന്‍ സാധിക്കില്ലെന്നും സത്‌നം സിങ് ചഹല്‍ പറഞ്ഞു. അവരില്‍ പലര്‍ക്കും ഒരു രേഖയും കാണിക്കാനില്ല. ഇവരില്‍ ഭൂരിഭാഗവും നോര്‍ത്ത് ഇന്ത്യയില്‍ നിന്നുള്ളവരാണെന്നും അ േദ്ദഹം പറഞ്ഞു. സ്വന്തം രാജ്യത്തു നിന്ന് പീഡനങ്ങളും ആക്രമങ്ങളും അനുഭവിക്കുന്നതിനാലാണ് അമേരിക്കയിലേക്ക് കുടിയേറിയതെന്നാണ് പലരും പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."