കര്‍ഷക വിരുദ്ധ ഗവണ്‍മെന്റാണ് കേന്ദ്രം ഭരിക്കുന്നത്: ജി.ആര്‍ അനില്‍
നെയ്യാറ്റിന്‍കര: കര്‍ഷക വിരുദ്ധ ഗവണ്‍മെന്റാണ് കേന്ദ്രം ഭരിക്കുന്നത് അതിനാലാണ് കര്‍ഷകര്‍ക്ക് നാളിതുവരെ കിട്ടികൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ ഓരോന്നായി കേന്ദ്രം തട്ടിപ്പറിക്കുന്നതെന്ന് കര്‍ഷക തൊഴിലാളി യൂനിയന്‍ (ബി.കെ.എം.യു) നെയ്യാറ്റിന്‍കര മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. ജി.ആര്‍ അനില്‍ അഭിപ്രായപ്പെട്ടു.
ബി.ജെ.പി അവരുടെ പ്രകടന പത്രികയില്‍ കാര്‍ഷിക വായ്പ്പകള്‍ എഴുതിതള്ളുമെന്നും വളത്തിനും കാര്‍ഷികോപകരണത്തിനും സബ്‌സിഡികള്‍ നല്‍കി കര്‍ഷകരെ ആത്മഹത്യയില്‍ നിന്നും കടകെണിയില്‍ നിന്നും സംരക്ഷിക്കുമെന്നുമുള്ള വാഗ്ദാനങ്ങള്‍ പാലിക്കാതെ വന്നപ്പോഴാണ് കര്‍ഷക സംഘടനകള്‍ ലോങ് മാര്‍ച്ച് സംഘടിപ്പിച്ച് മോദി സര്‍ക്കാരിന് താക്കിത് നല്‍കിയതെന്നും ഉദ്ഘാടകന്‍ പറഞ്ഞു.
ബി.കെ.എം.യു നെയ്യാറ്റിന്‍കര മണ്ഡലം പ്രസിഡന്റ് ലക്ഷ്മണന്‍ അധ്യക്ഷനായി. വി.എസ് സജീവ്കുമാര്‍ സ്വാഗതം ആശംസിച്ചു. എന്‍. സജീവന്‍ രക്തസാക്ഷി പ്രമേയവും ലതാഷിജു അനുശോചന പ്രമേയവും അവതരിപ്പിച്ചു. തച്ചക്കുടി ഷാജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പള്ളിച്ചല്‍ വിജയന്‍, മനോജ് ബി. ഇടമന, എന്‍. അയ്യപ്പന്‍നായര്‍, പാപ്പനംകോട് അജയന്‍, ജി.എന്‍ ശ്രീകുമാര്‍, ടി.പി ഉദയകുമാര്‍, എസ്. രാഘവന്‍നായര്‍, എ. മോഹന്‍ദാസ്, എല്‍. ശശികുമാര്‍, പി.പി ഷിജു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."