കുതിച്ചുയര്‍ന്ന് സ്വര്‍ണവില; പവന് 35,040 രൂപയിലെത്തി
കൊച്ചി: സ്വര്‍ണവില കുതിച്ചുയരുന്നു. ഇന്നലെ പവന് 240രൂപ വര്‍ധിച്ച് 35,040 രൂപയിലെത്തി. 4,380 രൂപയാണ് ഇന്നലെ ഒരു ഗ്രാമിന് രേഖപ്പെടുത്തിയത്. കഴിഞ്ഞ നാലു ദിവസങ്ങളായി സ്വര്‍ണവില തുടര്‍ച്ചയായി കുതിച്ചുയരുകയാണ്.
ആഗോള സാമ്പത്തികത്തകര്‍ച്ചയെ തുടര്‍ന്ന് നിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്ന് സ്വര്‍ണത്തിലേക്ക് ചുവടുമാറ്റിയതാണ് വില കുതിച്ചുയരാന്‍ കാരണം. കഴിഞ്ഞയാഴ്ചയിലെ അവസാന ദിവസങ്ങളില്‍ പവന് 400 രൂപ വീതം വര്‍ധിച്ചിരുന്നു. ഈവര്‍ഷം സ്വര്‍ണത്തിന് പടിപടിയായി ആറായിരം രൂപയിലധികമാണ് പവന് വര്‍ധിച്ചത്.ലോക്ക്ഡൗണിനെ തുടര്‍ന്ന് രണ്ടുമാസത്തോളമായി രാജ്യത്തെ പ്രധാന സ്വര്‍ണാഭരണശാലകള്‍ അടഞ്ഞുകിടക്കുകയാണെങ്കിലും സ്വര്‍ണവില പടിപടിയായി വര്‍ധിക്കുകയായിരുന്നു.
വരും ദിവസങ്ങളിലും വില കൂടുമെന്നാണ് സൂചന. കേരളത്തില്‍ ആയിരം ചതുരശ്ര അടിയില്‍ താഴെ വലിപ്പമുള്ള ജ്വല്ലറികള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടെങ്കിലും പൊള്ളുന്ന വില ഉപഭോക്താവിനെ അകറ്റിനിര്‍ത്തുകയാണ്.
അത്യാവശ്യക്കാര്‍ മാത്രമാണ് സ്വര്‍ണം വാങ്ങാനെത്തുന്നതെന്നും വില ഉയരുന്ന സാഹചര്യത്തില്‍ വിറ്റു പണമാക്കാനും ആളുകളെത്തുന്നുണ്ടെന്നും കച്ചവടക്കാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."