ദേശീയ സമ്പാദ്യ പദ്ധതി: അറ്റ നിക്ഷേപമായി 124 കോടി രൂപ സംഭരിച്ചു
ആലപ്പുഴ: ദേശീയ സമ്പാദ്യ പദ്ധതിയുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ലക്ഷ്യത്തേക്കാള്‍ 24 കോടി രൂപ അധികം സമാഹരിക്കായനായതായി ദേശീയ സമ്പാദ്യ പദ്ധതി ഡപ്യൂട്ടി ഡയറക്ടര്‍ എ.എം. മുഹമ്മദ് പറഞ്ഞു. 100 കോടി ലക്ഷ്യമിട്ട സ്ഥാനത്ത് മാര്‍ച്ചില്‍ അറ്റ നിക്ഷേപായി 154.82 കോടി രൂപ നേടാനായി. സേവിങ്സ് ബാങ്ക് നിക്ഷേപം ഒഴിവാക്കിയാല്‍ പോലും സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോള്‍ 124.05 കോടിയുടെ സമാഹരണം നടത്തി. ലക്ഷ്യമിട്ടതിന്റെ 124 ശതമാനമാണ് കൈവരിച്ച നേട്ടം.
സേവിങ്സ് ബാങ്കുകള്‍ ഉള്‍പ്പെടെ 10 പദ്ധതികളാണ് ദേശീയ സമ്പാദ്യ പദ്ധതിയില്‍ ഉള്ളത്. ഇതില്‍ റിക്കറിങ് ഡപ്പോസിറ്റ്, സേവിങ്സ് ബാങ്ക് എന്നിവയ്ക്കാണ് ആകര്‍ഷണം കൂടുതല്‍. ഇക്കുറി റിക്കറിങ് ഡപ്പോസിറ്റ് വിഭാഗത്തില്‍ 58.94 കോടി രൂപയുടെ അറ്റാദായം ഉണ്ടാക്കാനായി. സേവിങ്സ് ബാങ്കിലത് 30.769 കോടി രൂപയാണ്. 527.772 കോടി രൂപയാണ് സേവിങ്സ് ബാങ്കിലെ ആകെ വരവ്. റിക്കറിങ് ഡപ്പോസിറ്റിലിത് 356.178 കോടിയാണ്.
എന്‍.എസ്. എസ് 92,87 എന്നീ പദ്ധതികളോട് ജനങ്ങള്‍ക്ക് താല്പര്യമില്ലെന്നാണ് വ്യക്തമാകുന്നത്. ഈ പദ്ധതികളില്‍ ആരും തന്നെ നിക്ഷേപിക്കാന്‍ തയ്യാറായില്ല.
സീനിയര്‍ സീറ്റിസണ്‍ സേവിങ്സ് പദ്ധതി (എസ്.സി.എസ്.എസ്)യില്‍ 23.596 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം അറ്റനിക്ഷേപമുണ്ടായത്. ടൈം ഡപ്പോസിറ്റില്‍ 12.463 കോടി രൂപയും കിസാന്‍ വികാസ് പത്രയില്‍ 9.875 കോടി രൂപയും അറ്റ നിക്ഷേപമായി സ്വീകരിക്കാനായി.
ദേശീയ സമ്പാദ്യ സര്‍ട്ടിഫിക്കറ്റില്‍ 6.039 കോടി രൂപയും പബ്ലിക് പ്രൊവിഡന്റ് ഫണ്ടില്‍ 3.458 കോടിയും അറ്റനിക്ഷേപമായി ലഭിച്ചു. സുകന്യ സമൃദ്ധി യോജന പദ്ധതിയില്‍ 25.018 കോടി രൂപയാണ് നിക്ഷേപമായി ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."