HOME
DETAILS
MAL
പാര പണിതത് ജോസ് കെ. മാണി: ഈ തരത്തില്‍ മുന്നോട്ടില്ലെന്നു ജോസഫ്, സ്ഥാനാര്‍ഥിയെ പിന്വലിച്ചിട്ടൊരു ഫോര്‍മുല വേണ്ടെന്ന് മാണി വിഭാഗം
backup
March 13 2019 | 05:03 AM
തിരുവനന്തപുരം: തന്റെ സ്ഥാനാര്‍ഥിത്വത്തിന് പാര പണിതത് ജോസ്.കെ മാണിയാണെന്നും ഈ തരത്തില്‍ മാണിയുമായി യോജിച്ചു പോകാനാകില്ലെന്നും പി.ജെ ജോസഫ്. യു.ഡി. എഫ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും ചര്‍ച്ച നടത്തിയതിനുശേഷമാണ് ജോസഫ് നിലപാട് വ്യക്തമാക്കിയത്.
ഏകപക്ഷീയമായ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ് മാണിയും മകനും. എന്നാലും യു. ഡി.എഫ് വിടില്ലെന്നും യു.ഡി.എഫ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും ജോസഫ് പറഞ്ഞു. ഇന്ന് തന്നെ വിഷയത്തില്‍ യു.ഡി എഫ് നേതാക്കള്‍ ജോസഫുമായി ചര്‍ച്ച നടത്തുന്നുണ്ട്. അതേ സമയം കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്‍വലിക്കില്ലെന്നും പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകില്ലെന്നും കേരള കോണ്‍ഗ്രസ് മാണി വിഭാഗവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."