റെയില്‍വേയില്‍ അവസരങ്ങളുടെ പെരുമഴ; വിവിധ തസ്തികകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം
റെയില്‍വേ മന്ത്രാലയത്തിനു കീഴിലുള്ള വിവിധ സംസ്ഥാനങ്ങളിലെ റെയില്‍വേ റിക്രൂട്‌മെന്റ് ബോര്‍ഡുകള്‍ (ആര്‍.ആര്‍.ബി) നോണ്‍ ടെക്‌നിക്കല്‍ പോപ്പുലര്‍ കാറ്റഗറി (ഗ്രാജുവേറ്റ്, അണ്ടര്‍ ഗ്രാജുവേറ്റ് പോസ്റ്റ്) തസ്തികളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
35,277 ഒഴിവുകളാണുള്ളത്. ഇതില്‍ തിരുവനന്തപുരത്തെ ആര്‍.ആര്‍.ബിയില്‍ 897 ഒഴിവുകളുണ്ട്. അണ്ടര്‍ ഗ്രാജുവേറ്റ് തസ്തികയില്‍ 10628 ഒഴിവുകളും ഗ്രാജുവേറ്റ് തസ്തികയില്‍ 24649 ഒഴിവുകളുമാണുള്ളത്.
മാര്‍ച്ച് 31നു മുന്‍പായി ഓണ്‍ലൈനായി അപേക്ഷിക്കണം.
കൊമേഴ്‌സ്യല്‍ അപ്രന്റിസ്, സ്റ്റേഷന്‍ മാസ്റ്റര്‍, ഗുഡ്‌സ് ഗാര്‍ഡ്, ജൂനിയര്‍ അക്കൗണ്ട്‌സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്, സീനിയര്‍ ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ്, സീനിയര്‍ കൊമേഴ്‌സ്യല്‍ കം ടിക്കറ്റ് ക്ലാര്‍ക്ക്, സീനിയര്‍ ടൈം കീപ്പര്‍, ട്രാഫിക് അസിസ്റ്റന്റ്, കൊമേഴ്‌സ്യല്‍ കം ടിക്കറ്റ് ക്ലാര്‍ക്ക്, അക്കൗണ്ട്‌സ് ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ്, ജൂനിയര്‍ ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ്, ജൂനിയര്‍ ടൈം കീപ്പര്‍, ട്രെയിന്‍സ് ക്ലാര്‍ക്ക് എന്നീ തസ്തികകളിലാണ് ഒഴിവ്.
വിദ്യാഭ്യാസ യോഗ്യത, ഒഴിവ് എന്നീ വിശദാംശങ്ങള്‍ താഴെ:
* കൊമേഴ്‌സ്യല്‍ അപ്രന്റിസ്(ഒഴിവ്- 259): ബിരുദം അല്ലെങ്കില്‍ തത്തുല്യം.
* സ്റ്റേഷന്‍ മാസ്റ്റര്‍ (6865 ഒഴിവുകള്‍): ബിരുദം അല്ലെങ്കില്‍ തത്തുല്യം.
* ഗുഡ്‌സ് ഗാര്‍ഡ് (5748 ഒഴിവുകള്‍): ബിരുദം അല്ലെങ്കില്‍ തത്തുല്യം.
* ജൂനിയര്‍ അക്കൗണ്ട്‌സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ് (3164 ഒഴിവുകള്‍) ബിരുദം അല്ലെങ്കില്‍ തത്തുല്യം. ഇംഗ്ലിഷിലോ ഹിന്ദിയിലോ ടൈപ്പിങ് പ്രാവീണ്യവും അനിവാര്യം.
* സീനിയര്‍ ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് (2873 ഒഴിവുകള്‍): ബിരുദം അല്ലെങ്കില്‍ തത്തുല്യം. ഇംഗ്ലിഷിലോ ഹിന്ദിയിലോ ടൈപ്പിങ് പ്രാവീണ്യം അനിവാര്യം.
* സീനിയര്‍ കൊമേഴ്‌സ്യല്‍ കം ടിക്കറ്റ് ക്ലാര്‍ക്ക് (5638 ഒഴിവുകള്‍): ബിരുദം അല്ലെങ്കില്‍ തത്തുല്യം.
* സീനിയര്‍ ടൈം കീപ്പര്‍ (14 ഒഴിവുകള്‍): ബിരുദം/തത്തുല്യം. ഇംഗ്ലീഷിലോ ഹിന്ദിയിലോ ടൈപ്പിങ് പ്രാവീണ്യം അനിവാര്യം.
* ട്രാഫിക് അസിസ്റ്റന്റ് (88): ബിരുദം അല്ലെങ്കില്‍ തത്തുല്യം.
* കൊമേഴ്‌സ്യല്‍ കം ടിക്കറ്റ് ക്ലാര്‍ക്ക് (4940 ഒഴിവുകള്‍): 50% മാര്‍ക്കോടെ 12 ാം ക്ലാസ് വിജയം, അല്ലെങ്കില്‍ (+2 സ്റ്റേജ്).
* അക്കൗണ്ട്‌സ് ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ് (760 ഒഴിവുകള്‍): 50% മാര്‍ക്കില്‍ കുറയാത്ത 12 ാം ക്ലാസ് വിജയം അല്ലെങ്കില്‍ തത്തുല്യം. ഇംഗ്ലിഷിലോ ഹിന്ദിയിലോ ടൈപ്പിങ് പ്രാവീണ്യം അനിവാര്യം.
* ജൂനിയര്‍ ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ് (4319 ഒഴിവുകള്‍): 50% മാര്‍ക്കില്‍ കുറയാത്ത പ്ലസ്ടു വിജയം. ഇംഗ്ലിഷിലോ ഹിന്ദിയിലോ ടൈപ്പിങ് പ്രാവീണ്യം അനിവാര്യം.
* ജൂനിയര്‍ ടൈം കീപ്പര്‍ (17 ഒഴിവുകള്‍): 50% മാര്‍ക്കില്‍ കുറയാത്ത 12 ാം ക്ലാസ് വിജയം, അല്ലങ്കില്‍ തത്തുല്യം. ഇംഗ്ലിഷിലോ ഹിന്ദിയിലോ ടൈപ്പിങ് പ്രാവീണ്യം അനിവാര്യം.
* ട്രെയിന്‍സ് ക്ലാര്‍ക്ക് (592 ഒഴിവുകള്‍): 50% മാര്‍ക്കില്‍ കുറയാതെ പ്ലസ്ടു വിജയം.
പ്രായം: അണ്ടര്‍ ഗ്രാജുവേറ്റ് പോസ്റ്റ്: 18നും 30നും ഇടയില്‍.
ഗ്രാജുവേറ്റ് പോസ്റ്റ്: 18നും 33നും ഇടയില്‍. 2019 ജൂലൈ ഒന്ന് അടിസ്ഥാനമാക്കിയാവും പ്രായം കണക്കാക്കുക. പട്ടികവിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സിക്ക്(നോണ്‍ ക്രീമി ലെയര്‍) മൂന്നും ഭിന്നശേഷിക്കാര്‍ക്ക് 10ഉം വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്.
500 രൂപയാണ് അപേക്ഷാഫീസ്. ഇത് ഓണ്‍ലൈനായും ഓഫ്‌ലൈനായും അടയ്ക്കാം. ഇന്റര്‍നെറ്റ് ബാങ്കിങ്/ഡെബിറ്റ് കാര്‍ഡ്/ക്രെഡിറ്റ് കാര്‍ഡ്/യുപിഐ മുഖേന ഓണ്‍ലൈനായി ഫീസടയ്ക്കാം. എസ്ബിഐ/ഏതെങ്കിലും കംപ്യൂട്ടറൈസ്ഡ് പോസ്റ്റ് ഓഫിസ് മുഖേന ചെലാന്‍ പേയ്‌മെന്റായി ഓഫ്‌ലൈനായും ഫീസടയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.
നിയമനം
രണ്ടു ഘട്ടമായുള്ള കംപ്യൂട്ടര്‍ ബേസ്ഡ് ടെസ്റ്റ്, ടൈപ്പിങ് സ്‌കില്‍ ടെസ്റ്റ്/കംപ്യൂട്ടര്‍ ബേസ്ഡ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്(ബാധകമായവര്‍), ഡോക്യുമെന്റ് വെരിഫിക്കേഷന്‍, മെഡിക്കല്‍ പരിശോധന എന്നിവ അടിസ്ഥാനമാക്കിയാണ് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുക. ഓരോ തസ്തികയുടെയും നിയമനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. വിജ്ഞാപനത്തിലെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി വായിച്ചതിനു ശേഷം മാത്രം അപേക്ഷിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. http://rrbthiruvananthapuram.gov.in/welcome_rrb/
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."