HOME
DETAILS
MAL
ഗുണനിലവാരം കുറഞ്ഞ കൈയുറകള്‍ വാങ്ങിയത് അന്വേഷിക്കാന്‍ നിര്‍ദേശം
backup
June 25 2018 | 18:06 PM
തിരുവനന്തപുരം: ഗുണനിലവാരം കുറഞ്ഞ കൈയുറകള്‍ ആശുപത്രികള്‍ക്കായി വാങ്ങി എന്ന ആരോപണത്തെ കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ കേരള മെഡിക്കല്‍ സര്‍വിസസ് കോര്പ്പറേഷന് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. എല്ലാ മാനദണ്ഡങ്ങളും അനുസരിച്ചാണ് കൈയുറകള്‍ വാങ്ങിയതെന്ന് കെ.എം.എസ്.സി.എല്‍ വ്യക്തമാക്കിയെങ്കിലും ആക്ഷേപം വന്നതിനെത്തുടര്‍ന്ന് ആരോപണ വിധേയമായ കമ്പനിയില്‍ നിന്ന് സംഭരിച്ച് വിതരണം ചെയ്ത കൈയുറകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും അവ തിരികെ വരുത്താനും മന്ത്രി നിര്‍ദേശിച്ചു. നിപാ പ്രതിരോധ പരിപാടികളില്‍ ഏര്‍പ്പെട്ടിരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഗുണനിലവാരം കുറഞ്ഞ കൈയുറകള്‍ നല്കിയെന്നുള്ള പരാമര്‍ശം അടിസ്ഥാന രഹിതമാണെന്ന് മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."