HOME
DETAILS

മണ്ണിടിച്ചില്‍; കല്ലാര്‍ പാലം അപകടാവസ്ഥയില്‍

  
backup
July 11 2016 | 05:07 AM

%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d


അടിമാലി: കൊച്ചി- ധനുഷ്‌ക്കോടി ദേശീയപാതയില്‍ കല്ലാര്‍ പാലത്തിനു സമീപം വീണ്ടും മണ്ണിടിഞ്ഞു പാലം അപകടാവസ്ഥയിലായി.
പുതിയ പാലം നിര്‍മിക്കുന്നതിനായി മണ്ണെടുത്ത ഭാഗത്താണു വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായത്. ഒരുമാസം മുമ്പുണ്ടായ ശക്തമായ മഴയിലാണ് ആദ്യം മണ്ണിടിഞ്ഞത്. നിരന്തരമായി മണ്ണിടിയുന്നതു നിലവിലെ പാലത്തിനു കൂടുതല്‍ ഭീഷണിയാണ്. പുതിയ പാലത്തിന്റെ നിര്‍മാണം ഏറ്റെടുത്ത കരാറുകാരന്‍ പുതിയ നിര്‍മാണത്തിനായി മണ്ണെടുത്തതിനുശേഷം പണി ആരംഭിച്ചിട്ടില്ല.
ഇതാണു പ്രശ്‌നത്തിനു കാരണം. നാലുമാസത്തില്‍ കൂടുതലായി നിര്‍മാണം നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതുവഴിയുള്ള ഗതാഗതം നിലച്ചാല്‍ മാങ്കുളം പഞ്ചായത്തും പള്ളിവാസല്‍ പഞ്ചായത്തിലെ കല്ലാര്‍, വട്ടിയാര്‍, കുരിശുപാറ, പീച്ചാട്, അടിമാലി പഞ്ചായത്തിലെ പ്ലാമല, കൊടകല്ല്, കുറത്തികുടി തുടങ്ങിയ ആദിവാസി കോളനികളും ഒറ്റപ്പെടും.അതിനാല്‍ പുതിയ പാലത്തിന്റെ നിര്‍മാണം ഉടന്‍ പുനരാരംഭിക്കണമെന്നും പാലത്തിനു മുകളിലൂടെ ഭാരം കയറ്റിയ വാഹനങ്ങള്‍ നിരോധിക്കണമെന്നും ആവശ്യം ശക്തമായിട്ടുണ്ട്. മൂന്നാറിലേക്കുള്ള പ്രധാന റോഡിലാണു കല്ലാര്‍ പാലം



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  4 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago