HOME
DETAILS
MAL
ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കലും ഫോട്ടോ എടുക്കലും
backup
April 12 2017 | 19:04 PM
അടിമാലി: മാങ്കുളം, ശാന്തന്‍പാറ ഗ്രാമ പഞ്ചായത്തുകളില്‍ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ് പുതുക്കലും പദ്ധതിയില്‍ അംഗങ്ങളാകുവാന്‍ 2016 ല്‍ അക്ഷയകേന്ദ്രങ്ങള്‍ വഴി അപേക്ഷ നല്‍കിയവര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡിനുള്ള ഫോട്ടോ എടുക്കലും 17,18,19 തീയതികളില്‍ പഞ്ചായത്തു ഹാളില്‍ നടക്കും.
2016 ല്‍ എടുത്ത കാര്‍ഡു മാത്രമേ പുതുക്കാന്‍ കഴിയൂ. കാര്‍ഡു പുതുക്കുവാന്‍ റേഷന്‍ കാര്‍ഡും സ്മാര്‍ട്ടു കാര്‍ഡുമായി ഒരാള്‍ എത്തിയാല്‍ മതിയാകും. 2016 ല്‍ അക്ഷയകേന്ദ്രങ്ങള്‍ വഴി അപേക്ഷ നല്കിയവര് അന്ന് ലഭിച്ച രജിസ്ട്രേഷന് സ്ളിപ്പ്, റേഷന്‍ കാര്‍ഡ് എന്നിവ സഹിതം സ്മാര്‍ട്ട് കാര്‍ഡില്‍ ഉള്‍പ്പെടേണ്ടവര്‍ ഫോട്ടോയെടുക്കല്‍ കേന്ദ്രത്തില്‍ എത്തിച്ചേരണം. ഫീസ് 30 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് 9744482572 എന്ന നമ്പറില്‍ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."