കേരളത്തിലെ ഏഴ് ജില്ലകളില്‍കൂടി സിറ്റി ഗ്യാസ് പദ്ധതി വ്യാപിപ്പിക്കും
കൊച്ചി: കേരളത്തിലെ ഏഴ് ജില്ലകളില്‍കൂടി സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കുമെന്ന് പെട്രോളിയം - പ്രകൃതിവാതക റെഗുലേറ്ററി ബോര്‍ഡ് ചെയര്മാന് ഡി.കെ സറഫ്. നിലവില്‍ എറണാകുളം ജില്ലയില്‍ മാത്രമാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്.
കൊച്ചി- മംഗളൂരു പ്രകൃതിവാതക പൈപ്പ് ലൈന്‍ കടന്നുപോകുന്ന തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട് എന്നീ ജില്ലകള്‍ക്ക് പുറമെ മാഹിയിലേക്കും പദ്ധതി വ്യാപിപ്പിക്കും. ജൂലൈ പത്തിന് ടെണ്ടര്‍ നടപടിക്കുശേഷം അടുത്ത ഒരു വര്‍ഷത്തിനകം പൈപ്പിടല്‍ നടപടി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ കേരളത്തിലെ ജനസംഖ്യയുടെ 63 ശതമാനവും പ്രകൃതി വാതക ശൃംഖലയിലാകും. പെട്രോളിയം, പ്രകൃതിവാതക കാര്യനിര്‍വഹണ അതോറിറ്റി കൊച്ചിയില്‍ സംഘടിപ്പിച്ച റോഡ് ഷോയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ തെക്കന്‍ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കാന്‍ ഉദ്ദേശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി പൈപ്പ് സ്ഥാപിക്കുന്ന നടപടികള്‍ ആരംഭിക്കേണ്ടതുണ്ട്. പെട്രോളിയം, പ്രകൃതിവാതക റെഗുലേറ്ററി ബോര്‍ഡിന്റെ ഒന്‍പതാമത് റോഡ് ഷോയാണ് കൊച്ചിയില്‍ നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."