കടയുടമയെ കബളിപ്പിച്ച് കള്ളനോട്ട് മാറിയ മൂന്നംഗ സംഘം പിടിയില്‍
നെയ്യാറ്റിന്‍കര: സാധനം വാങ്ങാനെന്ന വ്യാജ്യേന കടയില്‍ എത്തി സാധനം വാങ്ങിയ ശേഷം രണ്ടായിരം രൂപയുടെ നോട്ട് നല്‍കി ബാക്കി വാങ്ങി മുങ്ങിയ മൂന്ന് പേരെ പൊലിസ് പിടികൂടി. തിരുനെല്‍വേലി സ്വദേശികളായ മഹാലിംഗം (35) , ഗണേശന്‍ (39) , മുഹമ്മദ് ഷെരിഫ് (30) എന്നിവരെയാണ് ഇന്നലെ നെയ്യാറ്റിന്‍കര പൊലിസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം നെയ്യാറ്റിന്‍കര ഗ്രാമത്തില്‍ അമ്പി സ്റ്റോര്‍ ഉടമയാണ് പൊലിസില്‍ പരാതി നല്‍കിയത്. തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് കടയിലെത്തിയ സംഘം നോട്ട് നല്‍കി ബാലന്‍സ് വാങ്ങിയ ശേഷം രൂപ എണ്ണി നോക്കാതെ വേഗത്തില്‍ പോയതില്‍ കടയുടമയ്ക്ക് സംശയം തോന്നുകയും നോട്ട് പരിശോധിച്ചതില്‍ നിറ വ്യത്യാസം കാണുകയും രൂപ കള്ളനോട്ടാണെന്ന് തിരിച്ചറിയുകയുമായിരുന്നു. ഇവര്‍ സ്ഥിരം കടയില്‍ സാധനം വാങ്ങാനെത്തുന്നവരാണെന്ന് കടയുടമ പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പൊലിസ് കേസെടുത്ത് അന്വേഷണം നടത്തിവരവേയാണ് കഴിഞ്ഞദിവസം പ്രതികള്‍ പിടിയാലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."