HOME
DETAILS
MAL
എസ്.ബി.ഐക്ക് മുന്നില്‍ എന്‍.സി.പി ധര്‍ണ നടത്തി
backup
April 12 2017 | 20:04 PM
നെടുമങ്ങാട്: അമിത ചാര്‍ജ് ചുമത്തി ബാങ്കുകള്‍ ഉപഭോക്താക്കളെ അന്യായമായി കൊള്ളയടിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.സി.പി നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റി എസ്.ബി.ഐയ്ക്ക് മുന്നിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ആനന്ദക്കുട്ടന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് നടരാജന് ആചാരി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ആറ്റിങ്ങല്‍ രാമചന്ദ്രന്, ഇടക്കുന്നില്‍ മുരളി, രാധാകൃഷ്ണക്കുറുപ്പ്, പത്മകുമാര്‍, കുമാരപിള്ള, പനവൂര്‍ ഹസന്, സതീഷ്കുമാര്‍, അനൂപ് വെഞ്ഞാറമൂട്, ഡേവിഡ്, കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."