HOME
DETAILS
MAL
പുനരധിവാസം: കോണ്‍ഗ്രസ് പത്തിന നിര്‍ദേശം സമര്‍പ്പിച്ചു
backup
May 20 2020 | 03:05 AM
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള പുനരധിവാസത്തിനായി കെ.പി.സി.സി തയാറാക്കിയ പത്തിന നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലൊന്നും പ്രതിപക്ഷത്തെ പങ്കെടുപ്പിച്ചിട്ടില്ലെങ്കിലും ഈ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ തുടരുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ഉമ്മന്‍ചാണ്ടി എന്നിവര്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തില്‍ 87 ലക്ഷം കുടുംബങ്ങളുള്ളതില്‍ 60 ശതമാനവും സാധാരണക്കാരാണ്. ഇവര്‍ക്ക് 5,000 രൂപ വീതം പണമായി നേരിട്ട് നല്‍കണമെന്ന് നിര്‍ദേശത്തിലുണ്ട്. ഇതിനാവശ്യമായ തുക മോട്ടോല്‍ വെഹിക്കിള്‍ സെസ്, പെട്രോളിയം സെസ് എന്നീ ഇനത്തില്‍ കിഫ്ബിയിലേക്ക് ലഭിച്ച 4,000 കോടിയില്‍ നിന്ന് എടുക്കണം. മസാല ബോണ്ട് വഴി ലഭിച്ച 2,150 കോടി ഉള്‍പ്പെടെ 6,150 കോടി രൂപ കിഫ്ബിയില്‍ ഇപ്പോള്‍ ഉണ്ട്. ഇത് പിന്നീട് മടക്കി നല്കാനുമാകും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകര്‍ന്ന ത്രിതല പഞ്ചായത്ത് ഭരണസമിതികള്‍ക്ക് ആവശ്യമായ ഫണ്ട് അടിയന്തരമായി നല്‍കണമെന്നും നിര്‍ദേശത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."