HOME
DETAILS

പൊലിസിന് തലവേദനയായി വീണ്ടും ക്ഷേത്രത്തില്‍ മോഷണം

  
backup
April 12 2017 | 20:04 PM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a4%e0%b4%b2%e0%b4%b5%e0%b5%87%e0%b4%a6%e0%b4%a8%e0%b4%af%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d


വിഴിഞ്ഞം: പൂവാര്‍ പൊലിസിന് തലവേദനയായി വീണ്ടും ക്ഷേത്രത്തില്‍ മോഷണം. പുത്തന്‍ കട കുമിളി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഓഫിസിന്റെ വാതില്‍ പൊളിച്ചു കയറി ഓഫിസില്‍ സൂക്ഷിച്ചിരുന്ന വെള്ളി കിരീടവും സ്വര്‍ണാഭരണങ്ങളും  കാണിക്ക വഞ്ചികളിലെ പണം ഉള്‍പ്പടെയുള്ളവയാണ് കവര്‍ന്നത്. ഒരു കാണിക്ക വഞ്ചിയും രണ്ടു കാണിക്ക വഞ്ചി തല്ലിപ്പൊളിച്ച് അതിലുണ്ടായിരുന്നപണവും കള്ളന്മാര്‍ കൊണ്ടുപോയി. അന്വേഷണം വഴിതെറ്റിക്കാന്‍ സ്ഥലത്ത് മുളകുപൊടിയും വിതറിയാണ് കവര്‍ച്ചക്കാര്‍ മടങ്ങിയത്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പൂവാര്‍ സി.ഐ സുരേഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപികരിച്ച്  അന്വേഷണം തുടങ്ങിയതായി പൊലിസ് പറഞ്ഞു.
ഇന്നലെ രാവിലെയാണു ക്ഷേത്രത്തിലെ ഓഫിസ് വാതില്‍ കുത്തിപ്പൊളിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് വിലപിടിപ്പുള്ള കല്ലു പതിപ്പിച്ച രണ്ടു വെള്ളിക്കിരീടം, കല്ലു പതിപ്പിക്കാത്ത ഒരു വെള്ളിക്കിരീടം, 20 സ്വര്‍ണ പൊട്ടുകള്‍, ഏഴു സ്വര്‍ണത്താലി, രണ്ടു മുഖ ചാര്‍ത്തുകള്‍ എന്നിവ നഷ്ടമായതായി കണ്ടെത്തിയത്. മൂന്നു കാണിക്ക വഞ്ചികളില്‍ നിന്നു  ആയിരക്കണക്കിന് രൂപയുംനഷ്ടപ്പെട്ടതായി കണക്കാക്കുന്നു. എന്നാല്‍ക്ഷേത്രത്തിലെ തങ്ക അങ്കി, വിലപിടിപ്പുള്ള വിളക്കുകള്‍ ഉള്‍പ്പടെയുള്ള മറ്റു സാധനങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല.
കവര്‍ച്ചക്ക് ശേഷം  വാതിലിനു ചുറ്റും മുളകു പൊടി വിതറിയത് പൊലിസ് നായയുടെ മണം പിടിക്കല്‍ തടയാന്‍ ലക്ഷ്യമിട്ടാണെന്നും പൊലിസ് വിശദീകരിച്ചു. നാല് വര്‍ഷം മുന്‍പും സമാനമായ രീതിയില്‍ ഇവിടെ മോഷണം നടന്നിരുന്നു. മേഖലയില്‍ മോഷണങ്ങള്‍ പതിവായതോടെ സുരക്ഷക്കായി എല്ലാ ആരാധനാലയങ്ങളിലുംകാമറകള്‍ സ്ഥാപിക്കണമെന്ന് പൊലിസ് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കുമിളി ക്ഷേത്രത്തില്‍ സി.സി.ടി.വി സ്ഥാപിക്കുന്ന ജോലികള്‍ ഉടന്‍ നടത്താനിരിക്കുകയായിരുന്നുവെന്നും ഭാരവാഹികള്‍ പറഞ്ഞു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  4 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  4 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  4 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  4 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  4 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  5 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  5 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  5 hours ago