കേന്ദ്രസര്‍ക്കാര്‍ പാവപ്പെട്ടവരെ കൂടുതല്‍ പാപ്പരാക്കി: മുഖ്യമന്ത്രി
തിരുവനന്തപുരം: പാവപ്പെട്ടവരെ കൂടുതല്‍ പാപ്പരാക്കുകയും സമ്പന്നരെ അതിസമ്പന്നരാക്കുകയും ചെയ്തതാണ് കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളെ വിവിധ കംപാര്‍ട്ട്‌മെന്റുകളാക്കി തിരിച്ച് വര്‍ഗീയതയില്‍ വേര്‍തിരിച്ചു. പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നുപറഞ്ഞ് വോട്ട് വാങ്ങി അവരെ പറ്റിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷവും ജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്‌നവും ബി.ജെ.പി പരിഹരിച്ചില്ല. എല്‍.ഡി.എഫ് തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പാവപ്പെട്ടവര്‍ക്കെതിരേ ഓരോ വര്‍ഷവും കടുത്ത ജനദ്രോഹ നടപടി സ്വീകരിച്ചപ്പോള്‍ കോര്‍പറേറ്റുകളെ പലതരത്തില്‍ സഹായിച്ചു. കോര്‍പറേറ്റുകള്‍ക്ക് ബജറ്റില്‍ ലക്ഷക്കണക്കിന് രൂപ ഇളവുനല്‍കി. അവരുടെ വായ്പാ കുടിശികകള്‍ എഴുതിത്തള്ളി. കോര്‍പറേറ്റുകള്‍ക്കെതിരേ നടപടി സ്വീകരിക്കരുതെന്നുപറഞ്ഞ് ബാങ്കുകളെ തകര്‍ത്തു.
മോദി അധികാരത്തിലെത്തിയതോടെ മതനിരപേക്ഷത തകര്‍ന്നു. രാജ്യത്ത് സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു. വര്‍ഗീയത അഴിച്ചുവിട്ട് വര്‍ഗീയ ഭ്രാന്തന്മാരെ സൃഷ്ടിച്ചു. നോമ്പ് മുറിക്കാന്‍ പോയ സഹോദരങ്ങളെ വര്‍ഗീയ ഭ്രാന്തിന് അടിമപ്പെട്ടവര്‍ ഒരു പ്രകോപനവുമില്ലാതെ ആക്രമിച്ചു. ട്രെയിനില്‍ നിന്ന് വലിച്ചിട്ട് കൊലപ്പെടുത്തി. ഇതാണ് ആര്‍.എസ്.എസ് നേതൃത്വം നല്‍കിയ ബി.ജെ.പി സര്‍ക്കാരിന്റെ സംഭാവനയെന്നും മുഖ്യമന്ത്രി പറഞ്ഞു.
എം. വിജയകുമാര്‍ അധ്യക്ഷനായി. സി.പി.ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍, മന്ത്രിമാരായ എ.കെ ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, ഇ. ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."