HOME
DETAILS

ഇന്ത്യയില്‍നിന്ന് യാത്രയാകുന്നത് ചരിത്രത്തിലെ വലിയ തീര്‍ഥാടക സംഘം

  
backup
June 25 2018 | 19:06 PM

indiayil-hajj-biggest-pilgrim-team

നെടുമ്പാശ്ശേരി: ഇന്ത്യയില്‍നിന്ന് പുണ്യഭൂമിയിലേക്ക് ഈ വര്‍ഷം യാത്രയാകുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ തീര്‍ഥാടക സംഘം. രാജ്യത്ത്‌നിന്ന് 1,75,025 പേര്‍ക്കാണ് ഈ വര്‍ഷം സഊദി ഗവണ്‍മെന്റ് ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. 

ഇത് സര്‍വകാല റെക്കോര്‍ഡാണ്. ഇതുവരെയുള്ള വിവരമനുസരിച്ച് 1,28,702 പേര്‍ വിവിധ സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ വഴിയും 46,300 പേര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയും ഹജ്ജ് കര്‍മത്തിനായി മക്കയില്‍ എത്തിച്ചേരുമെന്നാണ് കണക്കാക്കുന്നത്. ഇത് കൂടാതെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി ഇന്ത്യക്കാരായ നിരവധി പേരും ഹജ്ജ് കര്‍മം നിര്‍വഹിക്കാനായി മക്കയില്‍ എത്തും.


1,70,025 പേര്‍ക്കാണ് 2010 മുതല്‍ ഇന്ത്യയില്‍നിന്ന് ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കാന്‍ സഊദി സര്‍ക്കാര്‍ അനുമതി നല്‍കിവന്നിരുന്നത്. എന്നാല്‍ മക്കയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവന്നതിന്റെ പശ്ചാത്തലത്തില്‍ 2014 മുതല്‍ 2016 വരെ അനുവദിച്ച ക്വാട്ടയില്‍ 20 ശതമാനം കുറവ് ചെയ്തിരുന്നു.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മുതലാണ് ക്വാട്ട പൂര്‍ണമായും പുനഃസ്ഥാപിച്ചത്. ഈ വര്‍ഷം ഇതിന് പുറമെ 5,000 സീറ്റ് കൂടി അധികമായി അനുവദിച്ചതോടെയാണ് ചരിത്രത്തിലെ ഏറ്റവും വലിയ സംഘത്തെ ഹജ്ജിന് അയക്കാന്‍ ഇന്ത്യക്ക് അവസരമൊരുങ്ങിയത്.
ഓരോ രാജ്യത്തെയും മുസ്‌ലിം ജനസംഖ്യക്ക് ആനുപാതികമായി 1,000 പേര്‍ക്ക് ഒരാള്‍ എന്ന നിലയിലാണ് വിവിധ രാഷ്ട്രങ്ങള്‍ക്ക് സഊദി സര്‍ക്കാര്‍ ഹജ്ജ് ക്വാട്ട വീതിച്ചു നല്‍കുന്നത്. ഏറ്റവും അവസാനത്തെ ജനസംഖ്യാ കണക്കനുസരിച്ച് ഇന്ത്യയില്‍ 17.22 കോടി മുസ്‌ലിം ജനസംഖ്യ ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് 1,70,025 സീറ്റുകള്‍ ലഭ്യമായിരുന്നത്.


രാജ്യത്തെ ഓരോ സംസ്ഥാനത്തെയും മുസ്‌ലിം ജനസംഖ്യക്ക് ആനുപാതികമായിട്ടാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി സീറ്റുകള്‍ വീതിച്ചു നല്‍കുന്നത്. ഹജ്ജ് കമ്മിറ്റി വഴി ഈ വര്‍ഷം തീര്‍ഥാടനത്തിന് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 3,55,604 പേരാണ് അപേക്ഷിച്ചിരുന്നത്. ഇതില്‍ നിന്നാണ് നറുക്കെടുപ്പിലൂടെ 1,28,702 പേര്‍ അര്‍ഹത നേടിയത്. 45 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് മെഹ്‌റം ഇല്ലാതെ ഹജ്ജ് യാത്രക്ക് ഈ വര്‍ഷം മുതല്‍ അനുമതി നല്‍കിയിട്ടുണ്ട്. ഈ വിഭാഗത്തില്‍ 1,308 വനിതകളും യാത്ര തിരിക്കും. 27,700 പേര്‍ക്ക് യാത്രക്ക് അവസരം ലഭിച്ച ഉത്തര്‍പ്രദേശില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെടുന്നത്. കേരളത്തില്‍നിന്ന് 11,518 പേര്‍ക്കാണ് ഈ വര്‍ഷം ഇതുവരെ അവസരം ലഭിച്ചിരിക്കുന്നത്. കേരളത്തിന് പുറമെ മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരും നെടുമ്പാശ്ശേരിയില്‍ നിന്നാണ് യാത്രയാകുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്കത്ത്: ടൂറിസ്റ്റ് വീസയിൽ ഒമാനിലെ ബുറൈമിയിൽ എത്തി ദുരിതത്തിലായ കോട്ടയം സ്വദേശികളായ രണ്ട് യുവതികളെ കോട്ടയം ജില്ലാ കെഎംസിസി യുടെ നേതൃത്വത്തിൽ നാട്ടിൽ എത്തിച്ചു

oman
  •  19 days ago
No Image

വീട്ടിനുള്ളിൽ രാജവെമ്പാല, വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി

Kerala
  •  19 days ago
No Image

അച്ഛനും മകനും ചേര്‍ന്ന് മോഷണം; മകന്‍ പൊലിസ് പിടിയില്‍, മോഷ്ടിച്ചത് മൂന്ന് ലക്ഷം രൂപയുടെ ഏലക്ക

Kerala
  •  19 days ago
No Image

അറബ് മണ്ണിൽ ചരിത്രമെഴുതി ദുബൈ റൺ

uae
  •  19 days ago
No Image

ഒടുവിൽ വിജയ വഴിയിൽ ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയിനെ വീഴ്ത്തിയത് എതിരില്ലാത്ത 3 ഗോളുകള്‍ക്ക്

Football
  •  19 days ago
No Image

ഈദുൽ ഇത്തിഹാദ്; ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ ദുബൈയിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും, നഴ്സറികൾക്കും, സർവകലാശാലകൾക്കും അവധി

uae
  •  19 days ago
No Image

ഹരിപ്പാടിൽ രണ്ട് വള്ളങ്ങളിൽ നിന്ന് 100 വീതം പിച്ചള വളയങ്ങൾ മോഷണം പോയി; അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

Kerala
  •  19 days ago
No Image

വ്യാജ ഓഫറുകൾ നൽകി കച്ചവടം; സ്ഥാപനങ്ങളിൽ പരിശോധനയുമായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം

qatar
  •  19 days ago
No Image

ഉത്തർപ്രദേശ്; നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ നദിയിലേക്ക് വീണ് 3 യുവാക്കൾക്ക് ദാരുണാന്ത്യം

National
  •  19 days ago
No Image

ഭോപ്പാല്‍ വാതക ദുരന്തം; അതിജീവിതരുടെ അടുത്ത തലമുറയിലേക്കും പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്ന് മുൻ ഫോറന്‍സിക് വിദഗ്ദ്ധന്‍

National
  •  19 days ago