ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; രണ്ടുപേര്‍ പിടിയില്‍
കരിമണ്ണൂര്‍: അശ്ലീല വീഡിയോ പരസ്യമാക്കുമെന്ന ഭീഷണിയില്‍ പണം തട്ടാന്‍ ശ്രമിച്ച രണ്ടുപേര്‍ പൊലിസ് പിടിയില്‍.
കരിമണ്ണൂര്‍ സ്വദേശിയായ ഗൃഹനാഥന്റെ അശ്ലീല വീഡിയോ പരസ്യമാക്കുമെന്നും അല്ലാത്ത പക്ഷം അഞ്ചുലക്ഷം രൂപ നല്‍കണെമെന്നും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ആലുവ കൊല്ലംപറമ്പില്‍ ഹാരിസ് (ഒറ്റക്കണ്ണന്‍ ഷാജി-46), നെല്ലേപാറ അരക്കത്തില് മനു(20) എന്നിവരാണ് പിടിയിലായത്. ഒരു മാസമായി നിരന്തരം ഇവര്‍ വധഭീഷണിമുഴക്കിയും അശ്ലീല വീഡിയോ സോഷ്യല്‍ മീഡിയയില്‍ പരസ്യമാക്കുമെന്നും പറഞ്ഞ് ഗൃഹനാഥനെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയിട്ടെന്നു പൊലിസ് പറഞ്ഞു. ശല്യം തുടര്‍ന്നപ്പോള്‍ ഗൃഹനാഥന് കരിമണ്ണൂര്‍ പൊലിസില്‍ സമര്‍പ്പിച്ച പരാതിയിലാണ് പ്രതികളെ പിടികൂടിയത്.
സംഘത്തില്‍ ഇനിയും ആളുകള്‍ ഉള്ളതായും ഇവരെ കുടുക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."