നാടിന്റെ ദാഹം തീര്‍ക്കുന്ന ഉള്ളണത്തെ 'അത്ഭുതക്കിണര്‍'
പരപ്പനങ്ങാടി: നഗരസഭയിലെ ഉള്ളണം ഗ്രാമത്തിന്റെ ദാഹമകറ്റുന്നത് പയേരി ബീരാന്‍കോയഹാജിയുടെ വീട്ടുവളപ്പിലെ ഉറവവറ്റാത്ത അത്ഭുതക്കുഴിയാണ്. പ്രദേശത്തെ മുന്നൂറോളം കുടുംബങ്ങള്‍ ശുദ്ധജലത്തിനായി ആശ്രയിക്കുന്നത് ഈ ജലസംഭരണിയെയാണ്.
ശുദ്ധജലംകിട്ടാതെ പ്രയാസപ്പെടുന്നവര്‍ക്ക് തണ്ണീര്‍ചുരത്തുന്ന കുഴിയില്‍നിന്നു വാഹനങ്ങളിലാണ് വെള്ളമെത്തിക്കുന്നത്. രാവിലെ എട്ടു മുതല്‍ നേരം ഇരുട്ടുന്നതുവരെ മോട്ടോര്‍ ഉപയോഗിച്ചുവെള്ളമടിച്ചാലും ഇതിലെ ജലനിരപ്പ് താഴുന്നില്ല എന്നതാണ് കിണറിന്റെ പ്രത്യേകത. അഞ്ചു മീറ്ററില്‍ താഴെ ആഴമുള്ളകുഴി വര്‍ഷങ്ങള്‍ക്കു മുമ്പ് വീട്ടാവശ്യത്തിന് വേണ്ടി എടുത്തതായിരുന്നു. കാല്‍നൂറ്റാണ്ടിലേറെയായി ആവശ്യക്കാരുടെ ശുദ്ധജലപ്രശ്‌നം പരിഹരിക്കുന്നത് ഒരിക്കലും വറ്റാത്ത ഈ ജലസ്രോതസാണ്.
നിലവില്‍ ഈ കിണറില്‍ മൂന്നുമോട്ടോറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. കൂടാതെ ഉള്ളണം ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ്മൂന്നുടാങ്കുകളിലായി വാഹനത്തില്‍കുടിവെള്ളമെത്തിക്കുന്നുമുണ്ട്.ഇതിനായി ഉടമബീരാന്‍ കോയഹാജിസ്വന്തം ചെലവിലാണ് പ്രത്യേകം മോട്ടോര്‍ സംവിധാനം ഒരുക്കിയിട്ടുള്ളത്.
എം ജലീലാണ് വാഹനത്തില്‍ വെള്ളമെത്തിക്കുന്നത്. സഹായത്തിനായി ഷംലിക് ഉള്ളണം, വിദ്യാര്‍ഥികളായ അജ്മല്‍, സമീസ് എന്നിവരും കൂടെയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."