HOME
DETAILS
MAL
സമസ്ത ധനസഹായം അനുവദിച്ചു
backup
May 20 2020 | 03:05 AM
ചേളാരി: കൊവിഡ്19 ലോക്ക് ഡൗണ്‍ കാരണം പ്രയാസമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി അല്‍ബിര്‍ ഇസ്ലാമിക് പ്രീസ്കൂള്‍, സമസ്ത വിമണ്‍സ് (ഫാളില) കോളജ് അധ്യാപികമാര്‍ക്കു സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 1,000 രൂപ വീതം ധനസഹായം അനുവദിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അല്‍ബിര്‍ ഇസ്ലാമിക് പ്രീ സ്കൂള്‍, സമസ്ത വിമണ്‍സ് ഇസ്ലാമിക് ആര്‍ട്സ് കോളജ് എന്നിവിടങ്ങളില്‍ സേവനം ചെയ്യുന്ന നൂറ് കണക്കിന് അധ്യാപികര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
ഒന്നിലധികം സ്ഥലങ്ങളിലോ തസ്തികകളിലോ സേവനം ചെയ്യുന്നവരാണെങ്കില്‍ ഒരിടത്ത് നിന്ന് മാത്രമാണ് സഹായം ലഭിക്കുക.
മദ്റസ മുഅല്ലിംകള്‍, ഖത്വീബുമാര്‍, മുദരിസുമാര്‍ എന്നിവര്‍ക്ക് സമസ്ത നേരത്തെ ധനസഹായം അനുവദിച്ചിരുന്നു. കോടിക്കണക്കിനു രൂപയാണ് സമസ്ത ഇതിനുവേണ്ടി വിനിയോഗിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."